കേസെടുത്ത് പിന്തിരിപ്പിക്കാനാവില്ല: യൂത്ത് ലീഗ്
മലപ്പുറം: മുസ് ലിം യൂത്ത് ലീഗ് എല്ലാ ക്രമീകരണങ്ങളും മുൻകൂട്ടി നടത്തി വിവരങ്ങൾ കൈമാറുകയും നിയമപരമായ അനുമതി വാങ്ങിയിട്ടും യുവ ജാഗ്രതാ റാലിക്ക് നേരെ അകാരണമായി കേസെടുത്ത പോലീസ് നടപടി അനീതിയാണെന്ന് മുസ് ലിം യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് പ്രവർത്തകർ അച്ചടക്കത്തോടെ ഗതാഗതത്തിനോ ജനങ്ങൾക്കോ മറ്റോ യാതരു പ്രയാസവും ശ്രഷ്ടിക്കാതെയാണ് ദേശീയ പാതയിലൂടെ റാലി നടന്നത്. ചെറിയ പ്രകടനങ്ങൾ വലിയ ഗതാഗത തടസ്സത്തിന് കാരണമായ സംഭവങൾ ഉണ്ടായിരിക്കെയാണ് ഭരണക്കാരന്റെ ചട്ടുകമായി മാറിയ മലപ്പുറത്തെ പിണറായി പോലീസ് ലീഗ് വിരോധത്താൽ സാങ്കേതികത്വം പറഞ്ഞും നിസാര കാരണങ്ങൾ പർവ്വതീകരിച്ചും റാലിയിൽ പങ്കെടുക്കാത്തവരെ കൂടി ഉൾപ്പെടുത്തി മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ കേസെടുത്തിരിക്കുന്നത്. അരിശം തീരാത്ത പോലീസ് പരിമിതമായ പ്രവർത്തകർ പങ്കെടുത്ത് മലപ്പുറം കുന്നുമ്മലിൽ നടന്ന യൂത്ത് ലീഗിന്റെ മറ്റ് പ്രതിഷേധ പ്രകടനത്തിനും കേസെടുത്തുവെന്നത് വിചിത്രമായ നടപടിയാണ്. സമാന പ്രകടനങ്ങൾ ഭരണപക്ഷവും മറ്റ് തീവ്രസ്വഭാവത്തിലുള്ള സംഘടനകൾ നടത്തിയാൽ തിരിഞ്ഞ് നോക്കാത്ത പോലീസ് പ്രതിപക്ഷ യുവജന സംഘടനകൾക്ക് നേരെ മാത്രമായി കേസെടുത്തത് അംഗീകരിക്കാനാവില്ല. വിഷയം ചൂണ്ടികാണിച്ചപ്പോൾ മുകളിൽ നിന്നുള്ള നിർദ്ദേശമെന്ന ഒഴുക്കൻ മറുപടിയാണ് പോലീസ് നൽകുന്നത്. മലപ്പുറം സെന്റ് ജെമാസിലെ പീഢനവീരനായ അധ്യാപകന് കേസിൽ നിന്ന് ഊരിപ്പോരാൻ സഹായിച്ചവർ ജനാധിപത്യപരമായ സമരങൾക്ക് നേരെ കേസെടുക്കുന്നത് പരിഹാസ്യമാണ്. ജനാധിപത്യ സമരങ്ങളെ നിരന്തര കേസെടുത്ത് വീര്യം കെടുത്താമെന്നത് പഴഞ്ചൻ മനോഭാവമാണ്.. പ്രതിപക്ഷ ദൗത്യവുമായി മുസ് ലിം യൂത്ത് ലീഗ് സമര മുഖത്തുണ്ടാകും അത് ഏത് പോലീസ് ഏമാന്റെ നിർദ്ദേശത്താലും ഒരിഞ്ച് പോലും പിറകോട്ട് പോകാൻ തയ്യാറുമല്ല. ജയിലറ ഒരുക്കി പോലീസ് കാത്തിരുന്നാലും അന്യായം കണ്ടിരിക്കില്ലെന്നും യൂത്ത് ലീഗ് ഭാരവാഹികൾ പറഞു . മാഫിയ വത്ക്കരിച്ച ഇടത് സർക്കാരിനെതിരെ പ്രതിഷേധിച്ചതിനും കേസെടുത്ത് പിണറായി ഭക്തി പ്രകടിപ്പിക്കുന്ന പോലീസ് വിശ്വാസ്യതയില്ലാത്ത ഭരണക്കാരുടെ കൂലി പരിവാരങ്ങളായി മാറിയിരിക്കുകയാണ്. ഇത് മലപ്പുറം പോലീസ് തിരുത്തണമെന്നും അന്യായങ്ങളും വേർതിരിവും അവസാനിപ്പിക്കണമെന്നും അല്ലാത്ത പക്ഷം നീതി തേടി നിയമപരവും രാഷ്ട്രീയവുമായി നേരിടാൻ മുസ് ലിം യൂത്ത് ലീഗ് രംഗത്തിറങ്ങേണ്ടി വരുമെന്നും മലപ്പുറം നിയോജക മണ്ഡലം ഭാരവാഹികൾ പറഞ്ഞു. പ്രസിഡണ്ട് എ.പി. ഷരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാഫി കാടേങ്ങൽ , ട്രഷറർ കെ.പി. സവാദ് മാസ്റ്റർ, ഭാരവാഹികളായ ഫെബിൻ കളപ്പാടൻ, ഹുസൈൻ ഉള്ളാട്ട്, എസ്. അദി നാൻ ,വി. സൈഫുള്ള,സമീർ കപ്പൂർ, സലാം വളമംഗലം, കെ.ടി. റബീബ്, ശിഹാബ് അരിക്കത്ത് , ടി.പി. യൂനുസ്,ഷമീർ ബാബു മൊറയൂർ , സിദ്ദീഖലിപിച്ചൻ സംബന്ധിച്ചു.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.