എല്‍.പി.എസ്.ടി റാങ്ക് ലിസ്റ്റില്‍ മലപ്പുറം ജില്ലയില്‍ ഒന്നാമതായി നാജിയ കൂട്ടിലങ്ങാടി

എല്‍.പി.എസ്.ടി റാങ്ക് ലിസ്റ്റില്‍ മലപ്പുറം ജില്ലയില്‍ ഒന്നാമതായി നാജിയ കൂട്ടിലങ്ങാടി

മലപ്പുറം: പി.എസ്.സി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മലപ്പുറം ജില്ലാ എല്‍.പി.സ്‌കൂള്‍ അധ്യാപക റാങ്ക് പട്ടികയില്‍ മലപ്പുറം കൂട്ടിലങ്ങാടിയിലെ കെ.സി.ഫാത്തിമ നാജിയ ജില്ലയില്‍ ഒന്നാമത്.
എഴുത്ത് പരീക്ഷയില്‍ 80 മാര്‍ക്ക് നേടിയ നാജിയ ഇന്റര്‍വ്യൂവിന് ലഭിച്ച മാര്‍ക്കുള്‍പ്പെടെ 93 മാര്‍ക്കോടെയാണ് റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്.

കൂട്ടിലങ്ങാടി മൊട്ടമ്മല്‍ കണ്ണച്ചെമ്പാട്ടില്‍ കുഞ്ഞീതു എന്ന കുഞ്ഞുട്ടിയുടെയും ഫസീനയുടെയും രണ്ട് മക്കളില്‍ മൂത്തവളായ നാജിയ ചെറുപ്പം മുതലെ പഠനത്തില്‍ മിടുക്കിയായിരുന്നു. പ്ലസ് ടു വരെ മലപ്പുറം എം.എസ് പി ഹയര്‍ സെക്കണ്ടറിയിലായിരുന്നു പഠനം.
തുടര്‍ന്ന് 2019 ല്‍ പടിഞ്ഞാറ്റുമുറി ഫസ്ഫരി ഐ.ടി ഇ യില്‍ നിന്ന് മികച്ച മാര്‍ക്കോടെ ഡി.എഡ് പൂര്‍ത്തിയാക്കി.
എല്‍.പി.എസ്, ടി, യു.പി.എസ്.ടി, അസിസ്റ്റന്റ് സെയില്‍സ്മാന്‍ ,സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള പി എസ് സി പരീക്ഷകള്‍ എഴുതിയതില്‍ യു.പി.എസ് .ടി ഷോര്‍ട്ട് ലിസ്റ്റിലും അസിസ്റ്റന്റ് സെയില്‍സ്മാന്‍ ,ഫീല്‍ഡ് വര്‍ക്കര്‍ എന്നിവയില്‍ പ്രാഥമിക പട്ടികയിലും ഉള്‍പ്പെട്ടിട്ടുണ്ട് .ഇവയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.
യു.പി.എസ്.ടി.
ഇന്റര്‍വ്യൂ നടക്കാനിരിക്കുന്നതേയുള്ളു.

നിലവില്‍ മങ്കട പള്ളിപ്പുറം ജി.യു.പി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപികയാണ്.

കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി നാസിം ഹസ്സന്‍ ഏക സഹോദരനാണ്.
ഭര്‍ത്താവ്: ഇ.സി.ഹാരിസ് (മദീന).
മകള്‍: ഹെസ ഐറിന്‍.

 

Sharing is caring!