സന്തോഷ് ട്രോഫി റഫറിയായി ആറാം തവണയും മലപ്പുറത്തെ ദേവര്‍ത്തൊടിക മുജീബ്

സന്തോഷ് ട്രോഫി റഫറിയായി ആറാം തവണയും മലപ്പുറത്തെ ദേവര്‍ത്തൊടിക മുജീബ്

പൂക്കോട്ടുംപാടം: നാട്ടുകാരുടെയും കൂട്ടുകാരുടെയും ഇടയില്‍ വാപ്പുനു എന്നറിയപ്പെടുന്ന മുജീബിന് ആറാമതും ലഭിച്ച റഫറി സ്ഥാനം ലഭിച്ചതില്‍ എല്ലാവരും സന്തോഷത്തിലാണ്.
ബംഗളൂരുവില്‍ നടക്കുന്ന ദക്ഷിണേന്ത്യ യോഗ്യതാ മത്സരങ്ങളാണ് മുജീബ് നിയന്ത്രിക്കു
ന്നത്. റഫറിയുടെ പ്രായപരിധി -നാല്‍പ്പത്തിയഞ്ചായതിനാല്‍ ഇത്തവണ അവസാന അവസ
രമാണ്. കായികാധ്യാപക നായ മുജീബ് ജോലിക്കിടയിലും ചെറുപ്പക്കാര്‍ക്കായി സൗജന്യ ഫുട്‌ബോള്‍ പരിശീലന ക്യാമ്പടക്കം സംഘടിപ്പിച്ചിരുന്നു. പൂക്കോട്ടുംപാടം ഗവ.ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് കാല്‍പ്പന്തിനോട് കമ്പംകൂടിയത്. പിന്നാലെ പ്രാദേശിക, ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ ജേഴ്‌സിയണിഞ്ഞു.
2005 ല്‍ ജില്ലാ, സംസ്ഥാന ഫുട്‌ബോള്‍ മത്സരങ്ങളിലൂടെയാണ് റഫറിയായത്. 2011ല്‍ ദേശീയ ടെസ്റ്റ് പാസായി. ഇതോടെ ദേശീയ റഫറി പദവി ലഭിച്ചു. സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്കുപുറമേ ഐ ലീഗിലും
റഫറിയായി. പൂക്കോട്ടുംപാടംഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകനായ ഇദ്ദേഹം പുല്ലങ്കോട്,മമ്പാട്, വണ്ടൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും മലപ്പുറം ഡയറ്റിലും സേവനം
അനുഷ്ഠിച്ചു. ജോലിക്കിടയിലും ഫുട്‌ബോളിനെ ജനപ്രിയമാക്കാന്‍ ഇടപെട്ടു. 700 ല്‍പരം വിദ്യാര്‍ഥികള്‍ക്കായി സൗജന്യ ഫുട്‌ബോള്‍ പരിശീലനപരിപാടികള്‍ മുജീബിന്റെ നേതൃത്വത്തില്‍ നടക്കുന്നു.ഇത്തരം ക്യാമ്പുകളിലൂടെ സന്തോഷ്‌ട്രോഫി താരം ഉള്‍പ്പെടെ മികച്ച കളിക്കാരെ വാര്‍ത്തെടുക്കാനായി. ഓള്‍ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെയും കേരളാഫുട്‌ബോള്‍ റഫറിഅസോസിയേഷന്റെയും പിന്തുണയാലാണ് റഫറി എന്ന നിലയില്‍ തിളങ്ങാന്‍ കഴിഞ്ഞതെന്ന് മുജീബ് പറയുന്നു. പരേതനായ അബൂബക്കറിന്റെയും ബിയ്യുമ്മയുടെയും മകനാണ്. ഭാര്യ ജംഷിന. മക്കള്‍ നിദ ഫാത്തിമ, മുഹമ്മദ് മിന്‍ഹാജ്, മുഹമ്മദ് മിഥിലാജ്.

Sharing is caring!