വരനൊപ്പം വധുവിന്റെ വീട്ടിലേക്ക് വന്നവര്‍ക്ക് പെട്രോള്‍ സമ്മാനിച്ചു

വിവാഹ സുദിനത്തില്‍ വരനൊപ്പം വധുവിന്റെ വീട്ടിലേക്ക് വന്ന കൂട്ടുകാര്‍ക്ക് പെട്രോള്‍ സമ്മാനിച്ച് വരനും വധുവിന്റെ വീട്ട്കാരും വേറിട്ട മാതൃകയായി. ഈസ്റ്റ് വില്ലൂര്‍ സ്വദേശി ഊരങ്ങാടന് വീട്ടില്‍ മുഹമ്മദ് ഷഫീഖും, കുന്നുംപുറം ചെരിപ്പടിമല സ്വദേശിനി ചെറുവില്‍ വീട്ടില്‍ ജാസ്മിന് എന്നവരും തമ്മിലുള്ള വിവാഹവേളയിലാണ് വധുവിന്റെ കൂട്ടുകാര്‍ക്ക് വ്യത്യസ്തമായ സ്വീകരണം നല്കപ്പെട്ടത്.കോട്ടക്കലില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരം താണ്ടിയെത്തിയ വരന്റെ കൂട്ടുകാര്‍ക്കാണ് 10 ലിറ്റര്‍ കാനില്‍ പെട്രോള്‍ സമ്മാനിച്ചത്.പെട്രോള്‍ ലിറ്ററിന് 102 രൂപ 41 പൈസ വിലയുള്ളതില്‍ പ്രതിഷേധിച്ചും, കൂട്ടുകാര്‍ക്ക് വേറിട്ട സമ്മാനം നല്‍കുക എന്നതുമായിരുന്നു ഗള്‍ഫില്‍ ഫ്രൂട്ട്സ് ബിസിനസ് ചെയ്യുന്ന വരന്റെ ഉദ്ദേശം.
ഇന്ത്യയില്‍ നിന്ന് വിതരണം ചെയ്യപ്പെടുന്ന പെട്രോള്‍ വില്‍പ്പന നടത്തുന്ന നേപ്പാള്‍ പോലോത്ത അയല്‍ രാജ്യങ്ങളില്‍പോലും ഇന്ത്യയിലുള്ളത് പോലെ നൂറ് കടന്ന റീട്ടെയില്‍ വില ഇല്ല എന്നും കൊമേഴ്സില്‍ ബിരുദാനന്തരബിരുദവും, അന്താരാഷ്ട്ര ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ബിരുദാനന്തര ഡിപ്ലോമയും കരസ്ഥമാക്കിയ വരന് അഭിപ്രായപ്പെട്ടു.
വരനു പിറകെ കാറില്‍ വരികയായിരുന്ന സുഹൃത്തുക്കള്‍ പെട്രോളിന് പണം ചോദിച്ചപ്പോയാണ് വരന് ഇത്തരം ഒരാശയം തോന്നിയത്.വധുവിന്റെ വീട്ട്കാരില് നിന്ന് ഏറ്റുവാങ്ങിയ പെട്രോള്‍ വധുവിന്റെ വീട്ടില്‍ വെച്ച് തന്നെ വരന് മുഹമ്മദ് ഷഫീഖ് കൂട്ടുകാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു.
RECENT NEWS

പൊതുജനാരോഗ്യ സംരക്ഷണത്തിൽ ഇടത് സർക്കാർ പൂർണ്ണ പരാജയം-സിദ്ധീഖ് പന്താവൂർ
ചങ്ങരംകുളം: പൊതുജനാരോഗ്യ സംരക്ഷനത്തിൽ ഇടത് സർക്കാർ പൂർണ്ണ പരാജയമാണെന്നും ആശുപത്രികളിൽ മതിയായ മരുന്ന് വിതരണം പോലും നടത്താൻ സർക്കാരിന് സാധിക്കുന്നില്ലെനും ആയത് കോണ്ട് സർക്കാരാശുപത്രികളിൽ രോഗികൾ വലയുകയാണെന്നും ആലങ്കോട് മണ്ഡലം കോൺഗ്രസ്സ് യോഗം [...]