കാലിക്കറ്റ് സര്‍വകലാശാല സര്‍വകലാശാല പ്രവര്‍ത്തിക്കില്ല

കാലിക്കറ്റ് സര്‍വകലാശാല സര്‍വകലാശാല പ്രവര്‍ത്തിക്കില്ല

കാലിക്കറ്റ് സര്‍വകലാശാല സ്ഥിതി ചെയ്യു പഞ്ചായത്തുകള്‍ കോവിഡ് കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍ സര്‍വകലാശാല ഓഫീസുകള്‍ ഒക്‌ടോബര്‍ 27 മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുതു വരെ പ്രവര്‍ത്തിക്കില്ല. അവശ്യസര്‍വീസുകളായ സെക്യൂരിറ്റി വിഭാഗം, ഹെല്‍ത്ത് സെന്റര്‍, ആംബുലന്‍സ്, എഞ്ചിനീയറിംഗ് വിഭാഗങ്ങള്‍ വാ’ര്‍/ഇലക്ട്രിസിറ്റി, പരീക്ഷ ഭവന്‍, ഫിനാന്‍സ് തുടങ്ങിയവ ചുരുക്കം ജീവനക്കാരെ വെച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കും. ഒക്‌ടോബര്‍ 27 മുതല്‍ നവംബര്‍ 2 വരെ നടത്താന്‍ നിശ്ചയിച്ചിരു എല്ലാ പരീക്ഷകളും മാറ്റി വെച്ചു. നവംബര്‍ 3 മുതല്‍ നടക്കു പരീക്ഷകള്‍ക്ക് മാറ്റമില്ല. ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്യും. ഔദ്യോഗിക മീറ്റിംഗുകളും മാറ്റി വെച്ചി’ുണ്ട്.

പി.ജി. പ്രവേശനം ട്രയല്‍ അലോ’്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല 2020-21 അദ്ധ്യയന വര്‍ഷത്തെ പി.ജി. ഏകജാലക പ്രവേശനത്തിന്റെ ട്രയല്‍ അലോ’്‌മെന്റ് പ്രസിദ്ധീകരിച്ചു. ഒക്‌ടോബര്‍ 28-ന് ഉച്ചക്ക് ഒരു മണി വരെ അപേക്ഷയില്‍ സമര്‍പ്പിച്ച ഓപ്ഷനുകളില്‍ ആവശ്യമായ പുനഃക്രമീകരണങ്ങള്‍ നടത്താവുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0494 2407016 എ നമ്പറില്‍ ബന്ധപ്പെടാവുതാണ്.

എം.എഡ്. അഡ്മിഷന്‍ 2020

കാലിക്കറ്റ് സര്‍വകലാശാല എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡിന് ചേരാന്‍ താല്‍പര്യമുള്ളവരും അഡ്മിഷന് വേണ്ടി ഓലൈന്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളും ഇന്റര്‍വ്യൂ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് ംംം.ലറൗരമശേീി.ൗീര.മര.ശി എ വെബ് സൈറ്റ് സന്ദര്‍ശിക്കുക

സര്‍വകലാശാല സിണ്ടിക്കേറ്റ് 27-ന്

കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റ് മീറ്റിംഗില്‍ മാറ്റമില്ല. മുന്‍നിശ്ചയിച്ച പ്രകാരം ഒക്‌ടോബര്‍ 27-നു നടക്കും.

Sharing is caring!