കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ കോവിഡ് വ്യാപനം. സമ്പര്‍ക്കമുണ്ടായവര്‍ ഓഫീസില്‍ വരുന്നതായും ആക്ഷേപം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാ ശാലാ കാമ്പസില്‍ ജീവനക്കാരില്‍ പലര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇതര ജീവനക്കാര്‍ ഭീതിയില്‍. ടാഗോര്‍ നികേതനില്‍ മൂന്ന് ഓഫീസുകളിലായി മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അഡ്മിഷന് വിഭാഗം, അന്വേഷണ വിഭാഗം, റിസര്‍ച്ച് വിഭാഗം ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. പ്രൈമറി ബന്ധമുള്ള ഈ ഓഫീസുകളിലെ ജീവനക്കാര്‍ ജോലിക്കെത്തുന്നത്
മറ്റുള്ളവരില്‍
ഭീതി സൃഷ്ടിക്കുന്നുണ്ട്.വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ട ജീവനക്കാര്‍ ജോലിക്കെത്തുന്നത് രോഗവ്യാപനത്തിന് കാരണമാകും.
ആരോഗ്യ വകുപ്പിന്റെയും സര്‍വകലാശാലാ ഉന്നത അധികൃതരുടെയും അലംഭാവമാണ് ഇതിന് കാരണം.
പ്രൈമറി ബന്ധം സ്ഥാപിച്ചവര്‍ക്ക് രോഗലക്ഷണങ്ങള്‍ കാണപ്പെട്ട് തുടങ്ങിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണപ്പെട്ട വിവരം പ്രോട്ടോകോള്‍ ഓഫീസറെ അ
റിയിച്ചെങ്കിലും ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായി ബന്ധപ്പെടാന്‍ നിര്‍ദ്ധേശിക്കുക മാത്രമാണ് ചെയ്യുന്നത്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കാമ്പസിലുണ്ടായിട്ടും പ്രാഥമിക ചികിത്സ ലഭ്യമാക്കാനോ മറ്റോ ജീവനക്കാര്‍ക്ക് ലഭ്യമാ വുന്നില്ല. അണു നശീകരണം പോലും ടാഗോര്‍ നികേതനില്‍ നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]