മലപ്പുറം താനാളൂരില്‍ മധ്യവയസ്‌കന്‍ കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം താനാളൂരില്‍  മധ്യവയസ്‌കന്‍  കോവിഡ് ബാധിച്ച് മരിച്ചു

താനാളൂര്‍ :താനാളൂര്‍ മുജാഹിദ് ജുമാ മസ്ജിദിന് സമീപം കുട്ടത്തില്‍ മുഹമ്മദിന്റെ മകന്‍ അലവിക്കുട്ടി (63) കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഒരു മാസത്തോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘ കാലമായി ഡയാലിസിസ് ചെയ്തു വരികയായിരുന്നു. ഭാര്യ :ആയിഷ കുട്ടി. മക്കള്‍: അബ്ദുല്‍ വഹാബ്, മഷ്ഹൂദ് (ദുബൈ), ഷബാനത്ത്, ഷാഹിദ, നസീറ ബാനു. മരുമക്കള്‍ മുസ്തഫ, അബ്ദുല്‍ കബീര്‍ ,ഇസ്മായില്‍ (മൂവരും ദുബൈ )നജ്മുന്നിസ, മുഹമ്മദ് ഷഫീഖ്. സഹോദരങ്ങള്‍
അബ്ദുള്‍ കാദര്‍, അബ്ദുള്ളകുട്ടി,ഹനീഫ.കോവിഡ് മാനദണ്ഡം പാലിച്ച് വൈറ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ താനാളൂര്‍ മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കം നടന്നു

Sharing is caring!