കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷാജിയുടെ അവാര്‍ഡ് തുക വീട് നിര്‍മാണ ഫണ്ടിലേക്ക് നല്കി
കോഡൂര്‍: അവാര്‍ഡ് തുക സ്വന്തം വാര്‍ഡിലെ നിര്‍ധന കുടുംബത്തിനായുള്ള വീട് നിര്‍മാണ ഫണ്ടിലേക്ക് കൈമാറി കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജിയുടെ മാതൃക. ജില്ലയിലെ മികച്ച ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനായി കടമ്പോട്ട് ബാപ്പുഹാജി ഫൗണ്ടേഷന് നല്കുന്ന അവാര്‍ഡ് തുകയാണ് സി.പി. ഷാജി വീട് നിര്‍മാണ ഫണ്ടിലേക്ക് കൈമാറിയത്.
ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ വരിക്കോട്ടിലെ മഞ്ഞക്കണ്ടന്‍ സൈനുദ്ദീന്റെ കുടുംബത്തിനാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. പ്രദേശവാസികളുടെ സഹകരണത്തോടെ മലപ്പുറം ഗവ. കോളേജ് യൂണിറ്റ് എന്‍.എസ്.എസാണ് വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്.
അവാര്‍ഡ് തുക മുസ് ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പഞ്ചായത്ത് മുസ് ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.എന്‍.എ. ഹമീദ് മാസ്റ്റര്‍ക്ക് കൈമാറി.
ചടങ്ങില്‍ മുസ് ലിംലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജില്ലാപഞ്ചായത്തംഗം സൈദ് പുല്ലാണി, ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളായ കടമ്പോട്ട് മൂസാഹാജി, എം.കെ. മുഹ്സിന്, യൂത്ത്ലീഗ് മണ്ഡലം പ്രസിഡന്റ് കെ.എന്‍. ഷാനവാസ്, മുസ് ലിംലീഗ് പഞ്ചായത്ത്, വാര്‍ഡ് ഭാരവാഹികളായ വി. മുഹമ്മദ്കുട്ടിഹാജി, പി.സി. മുഹമ്മദ്കുട്ടി, എം.പി. മുഹമ്മദ്, പി.സി. അബ്ദുറഹിമാന്, പി.പി. അബ്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]