പ്രൊഫഷണലുകള്‍ സാമൂഹ്യ പ്രശ്‌നങ്ങളുമായി അകലം പാലിക്കരുത് – ഡോ.എസ് എസ് ലാല്‍

പ്രൊഫഷണലുകള്‍ സാമൂഹ്യ പ്രശ്‌നങ്ങളുമായി അകലം പാലിക്കരുത് – ഡോ.എസ് എസ് ലാല്‍

മലപ്പുറം : പ്രൊഫഷണലുകള്‍ കോവിഡ് ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടണമെന്ന് ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. എസ് എസ് ലാല്‍ അഭിപ്രായപ്പെട്ടു. പ്രൊഫഷണല്‍ കോണ്‍ഗ്രസ് മലപ്പുറം ചാപ്റ്ററിന്റെ യൂസ് മാസ്‌ക്ക് വൈസിലി ക്യാമ്പയിന്റെ ഉദ്ഘാടനം മലപ്പുറം പ്രസ് ക്ലബില്‍ മാസ്‌ക്ക സ്റ്ററിലൈസിംഗ് മെഷിന്‍ കൈമാറിക്കൊണ്ട് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മാസ്‌ക്ക ഫ്രന്റ്‌ലി ബിന്‍സ് വിതരണം , ഡെമോണ്‍സ്‌ട്രേഷന്‍,ഓണ്‍ലൈന്‍ പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ പരിപാടിയുടെ ഭാഗമായി ജില്ല കേന്ദ്രീകരിച്ച് നടക്കും. സംസ്ഥാന സെക്രട്ടറി സുധീര്‍ മോഹന്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ശംസുദ്ദീന്‍ മുബാറക്ക്, ട്രഷറര്‍ ടി വി രാജീവ് എന്നിവര്‍ ചേര്‍ന്ന് മെഷിന്‍ ഏറ്റുവാങ്ങി. രാജന്‍ ജോര്‍ജ്ജ്, ഡോ. അഹമ്മദ് ഷെബീര്‍, ഡോ. റിയാസ്, ഡോ. ഷെബീബ്, ഡോ. റജുവ, എ പി. പ്രമോദ് പങ്കെടുത്തു.

Sharing is caring!