ലൈന്‍ മാറ്റാന്‍ പോസ്റ്റില്‍ കയറിയകെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് കമ്പികള്‍ക്കുള്ളില്‍ കുരുങ്ങി മരിച്ചു

ലൈന്‍ മാറ്റാന്‍ പോസ്റ്റില്‍  കയറിയകെ.എസ്.ഇ.ബി  കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് കമ്പികള്‍ക്കുള്ളില്‍  കുരുങ്ങി മരിച്ചു

കൊണ്ടോട്ടി: വൈദ്യുതി ലൈന്‍ മാറ്റാന്‍ പോസ്റ്റില്‍ കയറിയ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍
ഷോക്കേറ്റ് കമ്പികള്‍ക്കുള്ളില്‍ കുരുങ്ങി മരിച്ചു. വൈദ്യുതി തൂണിന് മുകളില്‍ കയറി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന പാണ്ടിക്കാട് ചെമ്പ്രശേരി കൊടശേരി മരാട്ടപ്പടിയിലെ എറിയാടന്‍ കുഞ്ഞാറയുടെ മകന്‍ അബ്ദുല്‍ മുനീര്‍(40) ആണ് മരിച്ചത്. വൈദ്യുതി കമ്പിക്കിടയില്‍ കുരുങ്ങി കിടന്ന മൃതദേഹം താഴെയിറക്കിയത് നാട്ടുകാരും തൊഴിലാളികളുമാണ്. ഇന്ന് ഉച്ചയോടെ ദേശീയപാത മലപ്പുറം ഐക്കരപ്പടി കുറിയോടം ഐസ് പ്ലാന്റിന് സമീപം വൈദ്യുതി ലൈനിലെ പ്രവൃത്തിക്കിടെയാണ് അപകടം.
ദിവസങ്ങളായി പ്രദേശത്ത് വൈദ്യുത ലൈന്‍ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികള്‍ നടന്നുവരികയാണ്. വൈദ്യുതി തൂണിന് മുകളില്‍ നിന്ന് ജോലി ചെയ്യുന്നതിനിടെയാണ് ഷോക്കേറ്റത്. ഇതോടെ മുനീര്‍ വൈദ്യുതി കമ്പിക്കിടയില്‍ കുരുങ്ങി കുടുങ്ങി വീണി. ഓടിക്കൂടിയ നാട്ടുകാരും മറ്റു തൊഴിലാളികളും ചേര്‍ന്ന് ഏറെ താഴെ ഇറക്കി ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷബ്‌ന. മക്കള്‍:അജ്വിദ്, അജ്‌ന.

Sharing is caring!