മലപ്പുറം സ്വദേശി സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

മലപ്പുറം സ്വദേശി  സൗദിയിലെ താമസ  സ്ഥലത്ത് മരിച്ച  നിലയില്‍

മലപ്പുറം: മലപ്പുറം സ്വദേശി സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍. കാളികാവ് അമ്പലക്കടവ് സ്വദേശി പള്ളിയാലില്‍ വീട്ടില്‍ തോരപ്പ അബ്ദുറസാഖ് (ബാപ്പു 50) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാള്‍ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീടാണ് തിരിച്ചുവന്നത്. ഇതിനിടയില്‍ വ്യാഴാഴ്ച രാവിലെയാണ് താമസസ്ഥലത്ത് മരിച്ച കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 20 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം റുവൈസില്‍ സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. പിതാവ്: അലി പള്ളിയാലില്‍, മാതാവ്: ഫാത്വിമ, ഭാര്യ: ബദറുന്നിസ. മക്കള്‍: ബാസിം ഫര്‍സാദ്, ബിന്‍സിയ നസ്‌റിന്‍, ബാസിം സമാന്‍. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.

Sharing is caring!