നിലമ്പൂർ മേഖലയിൽ കൂടുതൽ സമ്പർക്ക രോ​ഗികൾ ; ഇന്ന് 61 പേർക്ക് കോവിഡ്

നിലമ്പൂർ മേഖലയിൽ കൂടുതൽ സമ്പർക്ക രോ​ഗികൾ ; ഇന്ന് 61 പേർക്ക് കോവിഡ്

മലപ്പുറം: ജില്ലയിൽ 61 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇവരിൽ 18 പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയതും ശേഷിക്കുന്ന 29 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. ഇന്നലെ 51 പേർ ജില്ലയിൽ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 737 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു.

സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവർ

ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച മാറഞ്ചേരി സ്വദേശിനിയുമായി ബന്ധമുണ്ടായ മാറഞ്ചേരി സ്വദേശി (18), ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച പരപ്പനങ്ങാടി സ്വദേശിയുമായി ബന്ധമുണ്ടായ പരപ്പനങ്ങാടി സ്വദേശി (45), നേരത്തെ രോഗം സ്ഥിരീകരിച്ച പറപ്പൂർ സ്വദേശിയുടെ മാതാവ് (56), ജൂലൈ 20 ന് രോഗം സ്ഥിരീകരിച്ച താനൂർ സ്വദേശിയുമായി ബന്ധമുണ്ടായ താനൂർ സ്വദേശികളായ 69 വയസുകാരൻ, 27 വയസുകാരി, 26 വയസുകാരി, രണ്ട് വയസുകാരൻ, 60 വയസുകാരി, ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച കടലുണ്ടി നഗരം സ്വദേശിയുമായി ബന്ധമുണ്ടായ കടലുണ്ടി നഗരം സ്വദേശി (47), ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച തുവ്വൂർ സ്വദേശിയുടെ മകൾ (22), നേരത്തെ രോഗബാധ സ്ഥിരീകരിച്ച എടക്കര സ്വദേശിയുമായി ബന്ധമുണ്ടായ എടക്കര സ്വദേശിനി (30) എന്നിവർക്കും ഉറവിടമറിയാതെ രോഗബാധിതരായ നിലമ്പൂർ സ്വദേശിയായ മത്സ്യ കച്ചവടക്കാരൻ (63), ചുങ്കത്തറ മത്സ്യ മാർക്കറ്റിലെ ലോറി ഡ്രൈവറായ ചുങ്കത്തറ സ്വദേശി (41), നിലമ്പൂർ മത്സ്യ മാർക്കറ്റിലെ കച്ചവടക്കാരനായ മമ്പാട് സ്വദേശി (37), നിലമ്പൂർ മത്സ്യ മാർക്കറ്റിലെ കച്ചവടക്കാരനായ നിലമ്പൂർ സ്വദേശി (46), ചുങ്കത്തറയിലെ മത്സ്യ വിൽപ്പനക്കാരൻ ചുങ്കത്തറ സ്വദേശി (56), നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഡ്രൈവർ നിലമ്പൂർ സ്വദേശി (48), കൊണ്ടോട്ടി മത്സ്യ മാർക്കറ്റുമായി ബന്ധമുണ്ടായ കമ്മീഷൻ ഏജന്റ് കൊണ്ടോട്ടി സ്വദേശി (25), മലപ്പുറം മത്സ്യ മാർക്കറ്റിലെ തൊഴിലാളിയായ മലപ്പുറം സ്വദേശി (49), പറപ്പൂർ സ്വദേശിനി (33), പള്ളിക്കൽ സ്വദേശി (54), വട്ടംകുളം സ്വദേശിനിയായ വീട്ടമ്മ (60), പള്ളിക്കൽ സ്വദേശിനി (51), പറമ്പിൽ പീടികയിൽ ബേക്കറി കച്ചവടക്കാരനായ പെരുവെള്ളൂർ സ്വദേശി (49), മൂർക്കനാട് സ്വദേശിനി (28), മാറാക്കര സ്വദേശിനി (23), ട്രോമാ കെയർ വളണ്ടിയർമാരായ ചെറിയമുണ്ടം സ്വദേശി (49), തിരുനാവായ സ്വദേശി (48), ചെറിയമുണ്ടം സ്വദേശി (38) എന്നിവർക്കുമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

ബംഗളൂരുവിൽ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (27), ഓഡീഷയിൽ നിന്നെത്തിയ മാറാക്കര സ്വദേശി (43), തിരുപ്പൂരിൽ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (56) എന്നിവർക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവർ

റിയാദിൽ നിന്നെത്തിയ മമ്പാട് സ്വദേശി (45), അബൂദബിയിൽ നിന്നെത്തിയ താനാളൂർ സ്വദേശി (62), ദമാമിൽ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി (58), ജിദ്ദയിൽ നിന്നെത്തിയ കുറുവ സ്വദേശി (32), ദമാമിൽ നിന്നെത്തിയ എടവണ്ണ സ്വദേശിനി (ആറ് വയസ്സ്), ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി (36), ദുബായിൽ നിന്നെത്തിയ തിരൂർ സ്വദേശി (35), ദുബായിൽ നിന്നെത്തിയ മാറഞ്ചേരി സ്വദേശി (33), റിയാദിൽ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (45), റാസൽഖൈമയിൽ നിന്നെത്തിയ വളാഞ്ചേരി സ്വദേശി (18), റിയാദിൽ നിന്നെത്തിയ കുഴിമണ്ണ സ്വദേശി (50), ജിദ്ദയിൽ നിന്നെത്തിയ ആനക്കയം സ്വദേശി (30), ഖത്തറിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശി (47), ജിദ്ദയിൽ നിന്നെത്തിയ താനാളൂർ സ്വദേശി (48), ഷാർജ്ജയിൽ നിന്നെത്തിയ താനൂർ സ്വദേശി (34), ദുബായിൽ നിന്നെത്തിയ പള്ളിക്കൽ സ്വദേശി (35), ദോഹയിൽ നിന്നെത്തിയ താനൂർ സ്വദേശി (26), ദുബായിൽ നിന്നെത്തിയ മൊറയൂർ സ്വദേശി (24), ജിദ്ദയിൽ നിന്നെത്തിയ പെരുവെള്ളൂർ സ്വദേശിനി (39), ഖത്തറിൽ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (23), ഖത്തറിൽ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശിനി (20), ഷാർജ്ജയിൽ നിന്നെത്തിയ കുറ്റിപ്പുറം സ്വദേശി (49), അബുദബിയിൽ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (59), ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി (59), ജിദ്ദയിൽ നിന്നെത്തിയ പുൽപ്പറ്റ സ്വദേശി (32), സൗദിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി (40), ഒമാനിൽ നിന്നെത്തിയ എടപ്പാൾ സ്വദേശി (45), ഒമാനിൽ നിന്നെത്തിയ പൂക്കോട്ടൂർ സ്വദേശി (47), അബുദബിയിൽ നിന്നെത്തിയ വളവന്നൂർ സ്വദേശി (34) എന്നിവർക്കാണ് വിദേശ രാജ്യങ്ങളിൽനിന്നെത്തിയവരിൽ രോഗം സ്ഥിരീകരിച്ചത്.

ജില്ലയിൽ ചികിത്സയിലുള്ളത് 603 പേർ

ജില്ലയിൽ രോഗബാധിതരായി 603 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നു. ഇതുവരെ 1,347 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,303 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 39,398 പേർ

39,398 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 708 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 329 പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മൂന്ന് പേരും തിരൂർ ജില്ലാ ആശുപത്രിയിൽ ഒരാളും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 57 പേരും, മഞ്ചേരി മുട്ടിപ്പാലം 32, കരിപ്പൂർ ഹജ്ജ് ഹൗസിൽ 231 പേരും കാലിക്കറ്റ് സർവ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 55 പേരുമാണ് ചികിത്സയിൽ കഴിയുന്നത്. 37,103 പേർ വീടുകളിലും 1,587 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

13,268 പേർക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയിൽ നിന്ന് ഇതുവരെ 16,699 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 14,293 പേരുടെ ഫലം ലഭിച്ചു. 13,268 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,406 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പർക്കമുണ്ടായവർ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായിട്ടുള്ളവർ വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.

Sharing is caring!