ജില്ലയില്‍ 19 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

ജില്ലയില്‍ 19 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ 19 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26 പേര്‍ കൂടി ഇന്നലെ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 652 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കൊണ്ടോട്ടി സ്വദേശിനി (25), താനൂര്‍ കോവിഡ് കെയര്‍ സെന്ററുമായി ബന്ധമുണ്ടായ താനൂര്‍ സ്വദേശി (51), ചോക്കാട് ഐ.പി.സി പള്ളി വികാരി നിലമ്പൂര്‍ സ്വദേശി (43), നിലമ്പൂര്‍ സ്വദേശിനി (75) എന്നിവര്‍ക്കാണ് ഉറവിടമറിയാതെ രോഗബാധയുണ്ടായത്.
ആന്ധ്രപ്രദേശില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (59), ഭാര്യ (49) എന്നിവര്‍ക്കാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ രോഗബാധ സ്ഥിരീകരിച്ചത്.
അബുദബിയില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (28), ജിദ്ദയില്‍ നിന്നെത്തിയ കരുളായി സ്വദേശി (45), ദുബായില്‍ നിന്നെത്തിയ അമരമ്പലം സ്വദേശി (19), ജിദ്ദയില്‍ നിന്നെത്തിയ പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി (36), ദമാമില്‍ നിന്നെത്തിയ അമരമ്പലം ചുള്ളിയോട് സ്വദേശി (41), ജിദ്ദയില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (33), ജിദ്ദയില്‍ നിന്നെത്തിയ എ.ആര്‍ നഗര്‍ സ്വദേശി (48), ദുബായില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (25), ജിദ്ദയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (47), ജിദ്ദയില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (65), ദുബായില്‍ നിന്നെത്തിയ ആതവനാട് സ്വദേശി (27), ജിദ്ദയില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (35), ജിദ്ദയില്‍ നിന്നെത്തിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (38) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

Sharing is caring!