ജില്ലയിൽ 32 പേർ കൂടി രോഗമുക്തരായി

ജില്ലയിൽ 32 പേർ കൂടി രോഗമുക്തരായി

മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയിൽ ഐസൊലേഷൻ കേന്ദ്രങ്ങളിൽ ചികിത്സയിലായിരുന്ന 32 പേർ കൂടി ഇന്ന് രോഗമുക്തരായി. രോഗബാധിതരായി 565 പേർ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ 1,198 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 748 പേർക്ക് കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

42,018 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 680 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 360 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൂന്ന് പേരും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മൂന്ന് പേരും തിരൂർ ജില്ലാ ആശുപത്രിയിൽ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 62 പേരും മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ 30 പേരും കരിപ്പൂർ ഹജ്ജ് ഹൗസിൽ 218 പേരുമാണ് കഴിയുന്നത്. 39,571 പേർ വീടുകളിലും 1,767 പേർ കോവിഡ് കെയർ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയിൽ നിന്ന് ഇതുവരെ 15,225 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 13,299 പേരുടെ ഫലം ലഭിച്ചു. 12,353 പേർക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,926 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധ ചികിത്സക്കു ശേഷം 626 പേർ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

Sharing is caring!