കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ തോര്‍ത്തുമുണ്ട് കഴുത്തില്‍ കുരുങ്ങി 12കാരന് മരിച്ചു

മഞ്ചേരി: കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ തോര്‍ത്തുമുണ്ട് കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടു വയസ്സുകാരന് മരിച്ചു. അരീക്കോട് ഊര്‍ങ്ങാട്ടിരി കുത്തുപറമ്പ് പാലോത്ത് ആതാടി എടക്കണ്ടന്‍ ഷഫീഖിന്റെ മകന് ഇന്തിസാം ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയോടെ വീട്ടിനകത്താണ് സംഭവം. തെരട്ടമ്മല്‍ എ എം എല്‍ പി സ്കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ് : ഫെമി, സഹോദരങ്ങള്‍ : മെഹ്റ അഷ്മിത്ത്, ഹലാ ഫാത്തിമ. അരീക്കോട് അഡീഷണല്‍ എസ് ഐ കെ രാമന് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. ഗള്‍ഫിലായിരുന്ന പിതാവ് എത്തിയതിന് ശേഷം മൃതദേഹം ചൂളാട്ടിപ്പാറ ഒരുവിലാക്കോട് ജുമുഅ മസ്ജിദില്‍ ഖബറടക്കി.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി