എസ്.എഫ്.ഐ തകര്‍ത്ത കാലിക്കറ്റ് സര്‍വകലാശാല ശാഹിന്‍ബാഗ് പുനസ്ഥാപിച്ചു

എസ്.എഫ്.ഐ തകര്‍ത്ത  കാലിക്കറ്റ് സര്‍വകലാശാല  ശാഹിന്‍ബാഗ് പുനസ്ഥാപിച്ചു

തേഞ്ഞിപ്പലം : കഴിഞ്ഞ ദിവസം എസ്.എഫ്.ഐ ഗുണ്ടകള്‍ തകര്‍ത്ത കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ശാഹിന്‍ബാഗ് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ കൗണ്‍സിലറും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ കമ്മിറ്റിയംഗവുമായ അഫ്രീന്‍ ഫാത്തിമ പെയിന്റിങ് നടത്തി പുന:സ്ഥാപിച്ചു.ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ പിന്നില്‍ നിന്ന് കുത്തി സംഘപരിവാറിനെ സഹായിക്കുന്ന നിലപാട് ആണ് എസ്.എഫ്. ഐ പുലര്‍ത്തുന്നത് എന്നും,വിദ്യാര്‍ത്ഥി സമൂഹം ഈ കാപട്യം തിരിച്ചറിഞ്ഞു ഉചിതമായ മറുപടി നല്‍കുമെന്ന് അഫ്രീന്‍ ഫാത്തിമ പറഞ്ഞു.
ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറി വസീം ആര്‍.എസ്, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്‌ന മിയാന്‍, ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം ജംഷീല്‍ അബൂബക്കര്‍,ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രസിഡന്റ് കെ.കെ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.കാലിക്കറ്റ് യൂനിവേഴ്സിറ്റി ഷാഹീന്‍ ബാഗ് കോഓര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഷാഹിദ് ഇസ്മയില്‍ അദ്ധ്യക്ഷത വഹിച്ചു. നഈമ സ്വാഗതം പറഞ്ഞു.

Sharing is caring!