മലപ്പുറം പടിഞ്ഞാറ്റുമുറിയില്‍ വൃദ്ധ ദമ്പതികള്‍ വെട്ടേറ്റുമരിച്ചു

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയില്‍ വൃദ്ധ ദമ്പതികളെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. എഴുപതുകാരനായ കൂളിപ്പിലാക്കല്‍ കൃഷ്ണന്, ഭാര്യ അമ്മിണി എന്നിവരേയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഉച്ചക്ക് ശേഷം അയല്‍വാസിയായ പെണ്‍കുട്ടി വീട്ടിലെത്തിയ സമയത്താണ് കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയില്‍ താമസിക്കുന്ന അമ്മിണി അമ്മയെ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മാരകായുധമുപയോഗിച്ച് വെട്ടി പരിക്കേല്പിച്ച അടയാളങ്ങളുമുണ്ടായിരുന്നു. പെണ്‍കുട്ടി നല്കിയ വിവരമറിഞ്ഞത്തിയ അയല്‍വാസികള്‍ നടത്തിയ പരിശോധനയില്‍ വീടിന്റെ സമീപത്ത് നിന്ന് എഴുപത് കാരനായ കൃഷ്ണന് കുട്ടിയെയും കഴുത്തറുത്ത നിലയില്‍ കണ്ടെത്തി.കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധവും കൃഷ്ണന് കുട്ടിയുടെ അടുക്കല്‍ ഉണ്ടായിരുന്നു. അമ്മിണി അമ്മയും കൃഷ്ണന് കുട്ടിയും നല്ല രീതിയിലാണ് ജീവതം മുന്നോട്ട് പോയിരുന്നതെന്നും കൊലപാതകത്തിന് കാരണമെന്തെന്ന് അറിയില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു.
RECENT NEWS

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി
കാളികാവ്: കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി. കേരള എസ്റ്റേറ്റിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി സുൽത്താന എസ്റ്റേറ്റിനുള്ളിൽ സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്.അവശനായ കടുവയെ അമരമ്പലം ആർ ആർ ടി ക്യാമ്പിലേക്ക് മാറ്റി.കടുവയുടെ [...]