വളാഞ്ചേരിയില്‍ പിതാവിന്റെ പീഡനത്തിനിരയായ നാല് പെണ്‍മക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി
മലപ്പുറം: വളാഞ്ചേരിയില്‍ പിതാവിന്റെ പീഡനത്തിനിരയായ നാല് പെണ്‍മക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുമെന്ന് മലപ്പുറം ശിശുക്ഷേമ സമിതി. ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പിതാവിന് ഉറപ്പാക്കേണ്ടതുണ്ടെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ ഷാജേഷ് ഭാസ്‌കര്‍ പറഞ്ഞു. ദരിദ്രകുടുംബത്തിലെ അംഗങ്ങളായ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായും ശിശുക്ഷേമ സമിതി അറിയിച്ചു.
പതിനേഴും പതിനഞ്ചും പതിമൂന്നും പത്തും വയസുള്ള പെണ്‍കുട്ടികളെയാണ് 47 കാരനായ പ്രതി ബലാല്‍സംഗം ചെയ്തത് .
ഇളയകൂട്ടി സ്‌കുള്‍ അധ്യാപികയോടാണ് ബലാല്‍സംഗ വിവരം വെളിപ്പെടുത്തിയത്. സഹോദരിമാരേയും അച്ഛന്‍ ഉപദ്രവിക്കാറുണ്ടെന്നും ഭയന്ന് പുറത്ത് പറയാത്തതാണെന്നും കുട്ടി അധ്യാപികയോട് പറഞ്ഞു. അഞ്ച് വര്‍ഷമായി അച്ഛന്‍
ഉപദ്രവിക്കാറുണ്ടെന്ന് മൂത്ത രണ്ട് കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.
RECENT NEWS
പോത്തുകല്ലിലെ തുടര്‍ച്ചയായ പ്രകമ്പനം; ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി
മലപ്പുറം: നിലമ്പൂര്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ആനക്കല്‍ ഉപ്പട പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും വീണ്ടും ശബ്ദമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ [...]