മുന്‍പ്രധാനമന്ത്രിഎച്ച് ഡി ദേവഗൗഡ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

മുന്‍പ്രധാനമന്ത്രിഎച്ച്   ഡി ദേവഗൗഡ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍  ദര്‍ശനം നടത്തി

വളാഞ്ചേരി : മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് ദേശീയ പ്രസിഡന്റുമായ എച്ച് ഡി ദേവഗൗഡ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. വെള്ളിയാഴ്ച രാവിലെയാണ് ദേവഗൗഡ കാടാമ്പുഴയിലെത്തിയത്.
കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സക്കെത്തിയ ദേവഗൗഡ വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രത്തില്‍ എത്തിയത്. മുട്ടറുക്കല്‍ ഉള്‍പ്പെടെ പ്രധാന വഴിപാടുകള്‍ നടത്തിയ ദേവഗൗഡ ഒന്നര മണിക്കൂര്‍ ക്ഷേത്രത്തില്‍ ചിലവഴിച്ചു.
ജനതാദള്‍ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ മുരുകദാസ്, യുവജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് ശരീഫ് പാലോളി, ജനതാദള്‍ എസ് ദേശീയ സമിതി അംഗം കെ കെ ഫൈസല്‍ തങ്ങള്‍, യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് ജാഫര്‍ മാറാക്കര,മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുബ്രഹ്മണ്യന്‍ , കാടാമ്പുഴ ദേവസ്വം എക്‌സ്‌ക്യൂട്ടീവ് ഓഫീസര്‍ എം കെ മനോജ്കുമാര്‍, ദേവസ്വം എഞ്ചിനീയര്‍ കെ വിജയകൃഷ്ണന്‍, സൂപ്രണ്ടുമാരായ സി വി അച്യുതന്‍കുട്ടി വാരിയര്‍,കെ ഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ചികിത്സക്ക് കഴിഞ്ഞു ഈ മാസം 31 ന് അദ്ദേഹം ബംഗളൂരുവിലേക്കു മടങ്ങും.

Sharing is caring!