മുസ്ലിംങ്ങള്‍ക്ക് പോകാന്‍ നിരവധി ഇസ്ലാമിക രാജ്യങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

മുസ്ലിംങ്ങള്‍ക്ക് പോകാന്‍ നിരവധി ഇസ്ലാമിക  രാജ്യങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

നാഗ്പൂര്‍: ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ വിടാന്‍ ആഗ്രഹിക്കുന്ന മുസ്ലിംകള്‍ക്ക് പോകാന്‍ ലോകത്ത് 100- 150 ഇസ്ലാമിക രാഷ്ട്രങ്ങളുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരുടെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു, പാഴ്‌സി, സിഖ്, ജൈന, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ആശ്രയിക്കാന്‍ ഇന്ത്യയല്ലാതെ മറ്റൊരു രാജ്യമില്ല. അവര്‍ പിന്നെ എങ്ങോട്ടുപോകും. കൊലപാതകം, ബലാത്സംഗം, സ്വത്തുക്കള്‍ അപഹരിക്കല്‍ എന്നിവ ഉള്‍പ്പടെ നിരവധി പീഡനങ്ങളാണ് അവര്‍ നിത്യവും അഭിമുഖീകരിക്കുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം വരെ അവര്‍ നേരിടേണ്ടി വരുന്നുണ്ട്.- ഗഡ്കരി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം മുസ്ലിംകള്‍ക്ക് എതിരല്ലെന്ന് നിതിന്‍ ഗഡ്കരി പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ ഈ പ്രചരണം മുസ് ലിംകള്‍ തിരിച്ചറിയണം. അവര്‍ നിങ്ങളെ വോട്ടുയന്ത്രം മാത്രമായാണ് കാണുന്നതെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.

Sharing is caring!