കെ.എ.എച്ച്.എം. യൂണിറ്റി വനിതാ കോളേജില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ് ജനുവരി 29 മുതല്‍

കെ.എ.എച്ച്.എം. യൂണിറ്റി  വനിതാ കോളേജില്‍  അന്തര്‍ദേശീയ കോണ്‍ഫറന്‍സ് ജനുവരി 29 മുതല്‍

 മലപ്പുറം:  സത്യം’ (Truth) എന്ന വിഷയത്തെ ആസ്പദമാക്കി മഞ്ചേരി കെ.എ.എച്ച്.എം. യൂണിറ്റി വനിതാ കോളേജില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സ് നടത്തും. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെയും സിംഗുലാരിറ്റീസ് ജേര്‍ണലിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 29, 30, 31 തതീയതികളിലാണ് കോണ്‍ഫ്രന്‍സ് നടക്കുക.
‘സത്യം’ (Truth) എന്ന വിഷയത്തെ ആസ്പദമാക്കി കോളേജില്‍ വച്ച്‌നടക്കുുന്ന അന്തര്‍ദേശീയ കോണ്‍ഫറന്‍സ് പ്രശസ്ത സൈദ്ധാന്തികനും യു.എസ്.എ യിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ജോനാതന്‍ കള്ളര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്  മുഖ്യ പ്രഭാഷണവും അദ്ദേഹം നിര്‍വഹിക്കും.

 

പ്രസിദ്ധ എഴുത്തുകാരനായ ശശി തരൂർ എം.പി., ഡോ.അബ്ദുൾ മുഹമ്മദലി ജിന്ന (ജമാൽ മുഹമ്മദ് കോളേജ്, തിരുച്ചിറപ്പള്ളി), ഡോ.എ.എഫ്.മാത്യു (ഐ.ഐ.എം.കാലിക്കറ്റ്), കിഷോർ കുമാർ (എൽ.ജി.ബി.ടി ആക്റ്റിവിസ്റ്റ് ), ഡോ.സജി മാത്യു (എം.ജി.യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് ), ഡോ.അരുൺലാൽ.കെ ( മൊകേരി ഗവ.കോളേജ് ), ഡോ. രേഖ രാജ് ( എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക), ഡോ. ദിതി വ്യാസ് (അദാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റ്, അഹമ്മദാബാദ്), ഷൗക്കത്ത് സഹജോത്സു (എഴുത്തുകാരൻ ), സംഗീത.ജി.നായർ (എസ്.എൻ.ജി.കോളേജ്, ചേളന്നൂർ) തൂങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

കണ്ണൂർ യൂണിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം ആതിഥേയത്വം വഹിക്കുന്ന കേരള സ്‌റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ എറുഡൈറ്റ് ലക്ചർ സീരീസിന്റെ ഭാഗം കൂടിയാണ് കോൺഫറൻസിലെ മുഖ്യ പ്രഭാഷണം. പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കും 9995141818 എന്ന നമ്പറിൽ ബന്ധപ്പെടുക. email: [email protected]

Sharing is caring!