ശിഹാബ് പൂക്കോട്ടൂരിന്റെ സ്വന്തമായൊരു ‘കാര്‍’ എന്ന സ്വപ്നം അബ്ദുല്‍വഹാബ് എം.പി സാക്ഷാത്കരിക്കും

ശിഹാബ് പൂക്കോട്ടൂരിന്റെ സ്വന്തമായൊരു ‘കാര്‍’ എന്ന സ്വപ്നം അബ്ദുല്‍വഹാബ് എം.പി സാക്ഷാത്കരിക്കും

 

മലപ്പുറം: ജന്മനാ കൈകാലുകളില്ലെങ്കിലും സ്വന്തം ഇച്ഛാശക്തികൊണ്ടു മുന്നേറി മോട്ടിവേഷന്‍ സപീക്കറായി മാറിയ ശിഹാബ് പൂക്കോട്ടൂരിന്റെ സ്വന്തമായൊരുന’കാര്‍’ എന്ന സ്വപ്നം പി വി അബ്ദുല്‍വഹാബ് എം പി സാക്ഷാത്കരിച്ചു നല്‍കും.ഭിന്ന ശേഷി വിദ്യാര്‍ഥികളുടെ കലോത്സവ ഉദ്ഘാടന ചടങ്ങിലാണ് ശിഹാബ് കാറ് വാങ്ങാനുള്ള തന്റെ ആഗ്രഹം വഹാബിന്റെ ചെവിയില്‍ പറഞ്ഞത്.

മൂന്ന് ലക്ഷം രൂപ തന്റെ കൈയിലുണ്ടെന്നും ബാക്കി രണ്ട് ലക്ഷം രൂപ കുറഞ്ഞ പലിശയില്‍ ലോണ്‍ അനുവദിച്ച് തരാന്‍ സഹായിക്കണമെന്നുമായിരുന്നു ശിഹാബിന്റെ അഭ്യര്‍ഥന. ഉദ്ഘാടന പ്രസംഗത്തിനിടെയാണ് വഹാബ് ഇക്കാര്യം സദസിനോട് പങ്കുവെച്ചത്. ലോണിന്റെ കാര്യം തനിക്കറിയില്ലെന്നും ശിഹാബിന് കാര്‍ വാങ്ങാനുള്ള ബാക്കി തുക താന്‍ നല്‍കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.

ഇതോടെ ശിഹാബിന്റെ കാര്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്.

ഭിന്നശേഷി വിദ്യാര്‍ഥികളുടെ ജില്ലാകലോത്സവം നിലവിളക്ക് കൊളുത്തുന്നതില്‍ തനിക്കും പരിമിതിയുണ്ടെന്നും അബ്ദുല്‍ വഹാബ് എം പി പറഞ്ഞു. പരിതമികള്‍ ഉള്ളവരാണ് ഇവിടയുള്ളവരെല്ലാം. വേദിയിലുള്ള ശിഹാബ് പൂക്കോട്ടൂരിനും മത്സരങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കുമെല്ലാം പരിമിതികളുണ്ട്.

അതുപോലെ നിലവിളക്ക് കൊളുത്തുന്നതിന് തനിക്കും പരിമിതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് നേതാക്കള്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതിന് പാര്‍ട്ടി വിലക്കുണ്ടായതിനാല്‍ അദ്ദേഹം സംഘാടകര്‍ക്ക് വിളക്ക് കൈമാറുകയായിരുന്നു.

Sharing is caring!