വീടിന് ഭീഷണിയായ മതില്‍ നീക്കംചെയ്ത് കോഡൂരിലെ യൂത്ത്‌ലീഗ് വൈറ്റ് ഗാര്‍ഡ്

വീടിന് ഭീഷണിയായ മതില്‍ നീക്കംചെയ്ത് കോഡൂരിലെ യൂത്ത്‌ലീഗ് വൈറ്റ് ഗാര്‍ഡ്

മലപ്പുറം: വീടിന് ഭീഷണിയായ മതില്‍ നീക്കംചെയ്ത്
കോഡൂരിലെ യൂത്ത്‌ലീഗിന്റെ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍. കോഡൂരിലെ സഹപ്രവര്‍ത്തകന്റെ വീടിന് ഭീഷണിയായി നിന്നിരുന്ന മതിലാണ് വളണ്ടിയര്‍മാര്‍ പൊളിച്ചു നീക്കി മാതൃക കാണിച്ചത്.

പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ക്യാപ്റ്റന്‍ റഹൂഫ് മാസ്റ്റര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി മുജീബ് ടി, വൈസ് പ്രസിഡന്റ് ശിഹാബ് പെരിങ്ങോട്ടുപുലം, പഞ്ചായത്ത് ക്യാപ്റ്റന്‍ ഉമ്മര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sharing is caring!