പ്രസവം നിര്‍ത്താന്‍ വിസമ്മതിച്ച നാലു കുട്ടികളുടെ മാതാവ് ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് വനിതാകമ്മീഷന് മുന്നിലെത്തി

പ്രസവം നിര്‍ത്താന്‍ വിസമ്മതിച്ച നാലു കുട്ടികളുടെ മാതാവ് ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് വനിതാകമ്മീഷന് മുന്നിലെത്തി

മലപ്പുറം: വനിതാ കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന് മുന്നില്‍ വന്ന 67 കേസുകളില്‍ 39 കേസുകളാണ് ഇന്നലെ പരിഗണിച്ചത്. ബാക്കിയുള്ള കേസുകള്‍ 24 ന് നടക്കുന്ന അടുത്ത അദാലത്തില്‍ പരിഗണിക്കുമെന്ന് വനിതാകമ്മീഷന്‍ അംഗം ഇ.എം രാധ പറഞ്ഞു.
പ്രസവം നിര്‍ത്താന്‍ വിസമ്മതിച്ച ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ടും ചെലവ് നല്‍കാന്‍ ആവശ്യപ്പെട്ടും യുവതി വനിതാകമ്മീഷന് മുന്നിലെത്തി. നാലു കുട്ടികളുള്ള യുവതിയാണ് പ്രസവം നിര്‍ത്താന്‍ വിസമ്മതിച്ച ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കമ്മീഷന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. തുടര്‍ന്ന് സഹോദരനെ വിളിച്ച് ഇയാളെ അടുത്ത അദാലത്തില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ ഷാര്‍ലെറ്റ് മാണി, എസ്.ഐ കുമാരി, അഭിഭാഷകരായ ബീന, പ്രീതി ശിവരാമന്‍ തുടങ്ങിയവരും പങ്കെടുത്തു.

Sharing is caring!