യൂത്ത് ലീഗ് പ്രതിഷേധം ഭയന്ന് മന്ത്രി ജലീല്‍ ഉദ്ഘാടനത്തിനെത്തിയില്ല

മലപ്പുറം: താനൂര്‍ ചെറിയമുണ്ടം തലക്കടത്തൂരില്‍ പ്രവാസി സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന മന്ത്രി കെ.ടി.ജലീല്‍ യൂത്ത് ലീഗ് പ്രതിഷേധത്തെ തുടര്‍ന്ന് പരിപാടി റദ്ദാക്കി. താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന്റെ അധ്യക്ഷതയില്‍ മന്ത്രി കെ.ടി.ജലീല്‍ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. ഈ വിവരം കാണിച്ച് വ്യാപകമായി ഉദ്ഘാടനത്തിന്റെ ഫ്‌ളെക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. മന്ത്രി എത്തുന്ന വിവരമറിഞ്ഞ് തലക്കടത്തൂരില്‍ മന്ത്രിയെ തടയാനും കരിങ്കൊടി കാണിക്കാനുമായി മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്പടിച്ചിരിന്നു. പ്രതിഷേധം ഭയന്ന് താനൂര്‍ എം.എല്‍.എ യും പരിപാടിക്കെത്തിയില്ല. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തലക്കടത്തൂര്‍ ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം യൂത്ത് ലീഗ് ട്രഷറര്‍ ടി.എ.റഹീം, സെക്രട്ടറിമാരായ ടി.നിയാസ്, കെ.വി.ഖാലിദ്, കെ.പി.നിഹ്മത്തുള്ള, ചെറിയമുണ്ടം പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ പി.ടി.മുഹമ്മദലി, നൗഷാദ് പറപ്പൂത്തടം, പി.പി.അഷ്‌റഫ്, മന്‍സൂര്‍ വൈലത്തൂര്‍, എന്‍.സുനീര്‍ കെ.യൂനുസ്, വൈ.ഷീദ്, എന്‍.എ.ഹസീബ്, പി.ടി.ഷാഫി, ടി.മുനീര്‍, വി.റഹൂഫ്, വി.ബില്‍, എം.ഇബ്രാഹിം കുട്ടി, പി.ഫൈസല്‍, പി.ആബിദ്, കെ.നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
RECENT NEWS

നബിയുടെ പലായന വഴികളെ അടുത്തറിയാന്‍ ആയിരങ്ങള്‍
മലപ്പുറം: മുഹമ്മദ് നബിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ‘ഹിജ്റ എക്സ്പെഡിഷന്’ പ്രസന്റേഷന് പ്രൗഢമായി. മഅ്ദിന്‍ [...]