മന്ത്രി എം.എം.മണിയെകുറിച്ചുള്ള അക്ഷേപ ഹാസ്യ വീഡിയോ ഷെയര്‍ ചെയ്ത കെ.എസ്.ഇ.ബി എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍,

മന്ത്രി എം.എം.മണിയെകുറിച്ചുള്ള അക്ഷേപ ഹാസ്യ വീഡിയോ ഷെയര്‍ ചെയ്ത കെ.എസ്.ഇ.ബി എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍,

കോട്ടക്കല്‍: മന്ത്രി എം.എം.മണിയെ കഥാപാത്രമാക്കി ഒരു ചാനല്‍ തയ്യാറാക്കിയ അക്ഷേപ ഹാസ്യ വീഡിയോ ഷെയര്‍ ചെയ്ത കെ.എസ്.ഇ.ബി. സബ് എഞ്ചിനീയറെ സസ്‌പെന്റ് ചെയ്തു. ചാനലില്‍ സംപ്രേഷണം ചെയ്ത വീഡിയോ ഫെയ്‌സ് ബുക്കിലൂടെ ഷെയര്‍ ചെയ്തതിനാണ് സസ്‌പെന്‍ഷന്‍. ഒതുക്കുങ്ങല്‍ കെ.എസ്.ഇ.ബി. ഓഫീസിലെ സബ് എഞ്ചിനീയര്‍ എ.നാരായണന്‍ എംബ്രാന്ദിരിയെയാണ് കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തതായി ഓര്‍ഡര്‍ ഇറക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റചട്ടം ലംഗിച്ചുവെന്നു പറഞ്ഞു കമ്മീഷണര്‍ പുറത്തിറക്കിയ ഓര്‍ഡറില്‍ പുറത്താക്കിയതിന്റെ കാരണം കാണിക്കുകയോ വിശദീകരണം തേടുകയോ ചെയ്തിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ചു കേരള സേ്റ്ററ്റ് ഇലക്ര്ടിസിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ഈ മാസം 27 ന് കലക്രേ്ടറ്റ് ധര്‍ണ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഓര്‍ഗനൈസേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പുറത്താക്കപ്പെട്ട നാരായണന്‍.

Sharing is caring!