ഇന്ന് അര്‍ധരാത്രി മുതല്‍ 24മണിക്കൂര്‍ ദേശീയ പണിമുടക്ക്

ഇന്ന് അര്‍ധരാത്രി മുതല്‍ 24മണിക്കൂര്‍ ദേശീയ പണിമുടക്ക്

മലപ്പുറം: മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള 24മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും.

വാഹന ഉടമകളും തൊഴിലാളികളും സംയുക്തമായി നടത്തുന്ന പണിമുടക്കില്‍ ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ബസുകള്‍, കോണ്‍ട്രാക്ട് വാഹനങ്ങള്‍ എന്നിവയെല്ലാം പങ്കാളികളാകും.
കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കും.
തൊഴിലാളികളേയും ചെറുകിട തൊഴില്‍ ഉടമകളേയും വഴിയാധാരമാക്കാന്‍ നിയമഭേദഗതി ഇടയാക്കുമെന്നാണ് പരാതി.

പണിമുടക്കു മൂലം കാലിക്കറ്റ്, എംജി, കണ്ണൂര്‍ സര്‍വകലാശാലകള്‍ ചൊവ്വാഴ്ച നടത്തനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീടു അറിയിക്കും.. ചൊവ്വാഴ്ചയിലെ പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളും മാറ്റിവച്ചു.

Sharing is caring!