മലപ്പുറം ജില്ലയിലെ 21502 റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി
ജില്ലയില്‍ എ.എം.വൈ/മുന്‍ഗണനാ വിഭാഗത്തിലുള്ള 21502 റേഷന്‍ കാര്‍ഡുകള്‍ ഒന്നാംഘട്ട പരിശോധനയില്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. അര്‍ഹരായ ഇത്രയും കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ കാര്‍ഡ് നല്‍കുകയും ചെയ്തു. ഏഴ് താലൂക്കുകളിലും രണ്ടാം ഘട്ട പരിശോധന ആരംഭിച്ചു.
1000 ചതുരശ്ര അടിക്ക് മുകളില്‍ വീടുള്ളവര്‍, കുടുംബത്തിന് ഒരേക്കറില്‍ കൂടുതല്‍ ഭൂയിയുള്ളവര്, നാല് ചക്രവാഹനം സ്വന്തമായുള്ളവര്‍ (ഉപജീവനത്തിനായുള്ള ടാക്സി ഒഴികെ), കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, എയിഡഡ്, ബാങ്ക്, പൊതുമേഖലാ ജീവനക്കാര്‍, മാസത്തില്‍ 25,000 രൂപക്ക് മുകളില്‍ മാസ വരുമാനമുള്ളവര്‍, ആദായ നികുതി നല്കുന്നവര് എന്നിവര്‍ മുന്‍ഗണനാ-എ.എ.വൈ കാര്‍ഡ് കൈവശം വെക്കാന്‍ പാടില്ല. ഇത്തരം കാര്‍ഡുടമകള്‍ തങ്ങളുടെ കാര്‍ഡ് പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസില്‍ ഒരാഴ്ചക്കകം ഹാജരാക്കണം.
അനര്‍ഹമായ കുടുംബങ്ങള്‍ മുന്‍ഗണന/അന്ത്യോദയ കാര്‍ഡുകള്‍ കൈവശം വെക്കുന്നത് കണ്ടെത്തുന്ന പക്ഷം ശിക്ഷാനടപടി സ്വീകരിക്കും. അനര്‍ഹരായ ആളുകള്‍ മുന്‍ഗണ /അന്ത്യോദായ വിഭാഗത്തില്‍പ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അധികൃതരെ അറിയിക്കാം. ഫോണ്‍ 9188527324 (ജില്ലാ സപ്ലൈ ഓഫീസര്‍), 9188527392 (തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസര്‍), 9188527393 (പൊന്നാനി താലൂക്ക്), 9188527394 (നിലമ്പൂര്‍ താലൂക്ക്), 9188527395 (കൊണ്ടോട്ടി താലൂക്ക്), 9188527396 (ഏറനാട് താലൂക്ക്), 9188527397 (തിരൂര്‍ താലൂക്ക്), 9188527398 (പെരിന്തല്‍മണ്ണ താലൂക്ക്)
റേഷന്‍ സാധനങ്ങള്‍ ഇന്നു കൂടി വാങ്ങാം
ജൂലൈ മാസത്തെ റേഷന്‍ സാധനങ്ങള്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കടകളില്‍ നിന്ന് ഇന്നു കൂടി (ആഗസ്റ്റ് രണ്ട്) വാങ്ങാവുന്നതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]