ലോഫ്ളോര് ബസ് കടത്തിയതിനെതിരെ യൂത്ത്ലീഗിന്റെ വെള്ളപുതപ്പിക്കല് സമരം
മലപ്പുറം : മലപ്പുറം കെ എസ് ആര് ടി സി ഡിപ്പോയില് നിന്ന്് നെടുമ്പാശ്ശേരി വിമാനതാവളത്തിലേക്ക് സര്വീസ് നടത്തുന്ന ലോ ഫ്ളോര് ബസ് നിര്ത്തലാക്കിയതിനെതിരെ മലപ്പുറം മണ്ഡലം യൂത്ത്ലീഗ് ലോ ഫ്ളോര് ബസ് വെള്ളപുതപ്പിക്കല് സമരം നടത്തി. മലപ്പുറം മണ്്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയാണ് വേറിട്ട പ്രക്ഷോഭം സംഘടിപ്പിച്ചത്. മലപ്പുറം ഡി്പ്പോയിലെത്തിയ ലോ ഫ്ളോര് ബസില് ചുറ്റും വെള്ളത്തുണി ചുറ്റിയാണ് പ്രവര്ത്തകര് പ്രതിഷേധിച്ചത്. പി. ഉബൈദുള്ള എം എല് എ ഉദ്ഘാടനം ചെയ്തു. മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എന് ഷാനവാസ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റ് അന്വര് മുള്ളമ്പാറ, ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറിമാരായ ഉമ്മര് അറക്കല് , നൗഷാദ് മണ്ണിശ്ശേരി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ബാവ വിസപ്പടി, മണ്ഡലം മുസ്ലീം ലീഗ് ജനറല് സെക്രട്ടറി വി. മുസ്തഫ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ എന് പി അക്ബര്, ഹക്കീം കോല്മണ്ണ, കെ പി സവാദ് മാസ്റ്റര്, ശരീഫ് മുടിക്കോട്, ഹുസൈന് ഉള്ളാട്ട്, എസ് അദിനാന്, ഷാഫി കാടേങ്ങല്, ഷമീര് കപ്പൂര്, സി പി സാദിഖലി, നൗഷാദ് പരേങ്ങല്, മുജീബ് ടി, കെ ടി റബീബ്, അബ്ബാസ് അരിമ്പ്ര, മന്്സൂര് പള്ളിമുക്ക്, ടി പി യൂനുസ്, കുഞ്ഞിമാന് മൈലാടി, സഹല് ഇരുമ്പൂഴി, അഡ്വ. കെ. വി. യാസര്, സലാം വളമംഗലം, റഷീദ് വാലഞ്ചേരി, സി എച്ച് യൂസഫ്, മുട്ടേങ്ങാടന് മുഹമ്മദാലി, പി. കെ. ബാവ, അറഫ നാണി , എം എസ് എഫ് ജില്ലാ പ്രസിഡന്റ് പി പി ഹാരിസ്, ഭാരവാഹികളായ നിഷാജ് എടപ്പറ്റ, റിയാസ് പുല്പ്പറ്റ, കബീര് മുതുപറമ്പ്, സാദിഖ് കൂളിമഠത്തില്, ഫെബിന് കളപ്പാടന് എന്നിവര് പ്രസംഗിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]