കുഞ്ഞാലിക്കുട്ടി സിങ്കപ്പൂരില്‍

കുഞ്ഞാലിക്കുട്ടി  സിങ്കപ്പൂരില്‍

മലപ്പുറം: വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി സിങ്കപ്പൂരിലെത്തി. സിങ്കപ്പൂര്‍ കെഎംസിസിയുടെയും മറ്റു സാംസ്‌കാരിക സംഘടനകളുടെയും പരിപാടികളില്‍ അടുത്ത ദിവസങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. വിമാനത്താവളത്തിലെത്തിയ പികെ കുഞ്ഞാലിക്കുട്ടിക്ക് വിവിധ സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. എംബി മുഹമ്മദ്, വിവി ഷരീഫ്, എബി സത്താര്‍, നിസാര്‍, അനീസ്, ജാവേദ് സര്‍ജാസ്, ഷമീം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ജുണ്‍ 19ന് അദ്ദേഹം നാട്ടിലേക്ക് മടങ്ങും

Sharing is caring!