വീട് വെള്ളത്തില്‍ മൂടി; ആശുപത്രിയില്‍ പോകാന്‍ കഴിയാതെ വയോധിക താനൂരില്‍ മരിച്ചു

വീട് വെള്ളത്തില്‍ മൂടി; ആശുപത്രിയില്‍ പോകാന്‍ കഴിയാതെ വയോധിക  താനൂരില്‍ മരിച്ചു

താനൂര്‍: വെള്ളക്കെട്ട് കാരണം ആശുപത്രിയില്‍ പോകാനായില്ല കിടപ്പിലായിരുന്ന വയോധിക മരിച്ചു. നന്നമ്പ്ര പാണ്ടിമുറ്റം ഒറ്റത്തെങ്ങ് കോളനി നിവാസി പാണ്ടികശാലകത്ത് കദിയുമ്മ(75)യാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ പെയ്ത കനത്ത മഴയില്‍ ഒറ്റത്തെങ്ങ് കോളനിയിലെ പതിനഞ്ചോളം വീടുകള്‍ വെള്ളത്തിനടിയിലായിരുന്നു. പകല്‍ ആശുപത്രിയില്‍ പോകാനിരിക്കെയായിരുന്നു. മുറ്റത്ത് ഒരാളുടെ അരയോളം വെള്ളം കയറിയതു കാരണം ആശുപത്രിയില്‍ പോകാന്‍ കഴിഞ്ഞില്ല. വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
മരണമറിഞ്ഞെത്തിയ നാട്ടുകാര്‍ വെള്ളക്കെട്ടിന് കാരണമായ മതില്‍ പൊളിച്ചു നീക്കി.
മക്കള്‍: മുഹമ്മദ് കുട്ടി, മറിയം, ഐശാ ബീവി.
മരുമക്കള്‍: സഫിയ, ഹനീഫ #

Sharing is caring!