പുഴയുടെ വീണ്ടെടുപ്പിനായി മലപ്പുറം നഗരസഭ തോണി യാത്ര നടത്തി
മലപ്പുറം: പുഴ വീണ്ടെടുത്ത് വരും തലമുറക്ക് കൈമാറാനായി മലപ്പുറം നഗരസഭയുടെ നേതൃത്വത്തില് പുഴയിലൂടെ
തോണി യാത്ര നടത്തി. പുഴ കയ്യേറ്റവും മാലിന്യ നിക്ഷേപവും കണ്ടെത്തി നടപടിയെടുക്കാനും ജല സ്രോതസ് സംരക്ഷിക്കുന്നതിനു മായാണ് മലപ്പുറം നഗരസഭയുടെ ആഭിമുഖ്യത്തില് തോണി യാത്ര സംഘടിപ്പിച്ചത്. പുഴകളും ജലസ്രോതസുകളും വരും തലമുറക്കായി സംരക്ഷിക്കാനും പുഴ നശിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താനുമാണ് പുഴ യാത്ര നടത്തിയത്.
പ്രതിനഞ്ചാം വാര്ഡില്കടലുണ്ടി പുഴയില് താമരക്കുഴി ആനക്കടവ് പാലത്തിനടിയിലെ കടവില് നിന്നാരംഭിച്ച ചെയര്പേഴ്സണിന്റെ നേതൃത്വത്തിലുള്ള തോണി യാത്രയില് കൗണ്സിലര്മാര്, കുടുംബശ്രീ പ്രവര്ത്തകര്, ഗവ – കോളജ് എന് എസ് എസ് യുണിറ്റ് പ്രവര്ത്തകര്, ക്ലബ് പ്രവര്ത്തകര് പങ്കെടുത്തു.
‘ജലസംരക്ഷണവും പരിപാലനവും ‘ എന്ന ഹരിത കേരള മിഷന്റെ ഭാഗമായി പുഴ, തോട് സംരക്ഷണത്തിനായി പദ്ധതി തയ്യാറാക്കുമെന്ന് ചെയര്പേഴ്സണ് അറിയിച്ചു.
കടലുണ്ടിപ്പുഴ,വലിയതോട്, കൈനോട് തോട് എന്നീ മൂന്ന് നീര്ത്തട മേഖലയാണ് നഗരസഭയിലുള്ളത്.
എല്ലാ വാര്ഡുകളിലും ഹരിത കര്മ്മ സേന രൂപീകരിച്ച് ജലസ്രോതസുകള് സംരക്ഷിക്കും.പുഴയാത്രയുടെ ഉദ്ഘാടനീ നഗരസഭ ചെയര്പേഴ്സണ് സി എച്ച് ജമീല ടീച്ചര് നിര്വഹിച്ചു.പുഴയിലേക്ക് മാലിന്യമെറിയുന്നത് തടയാന് ആനക്കടവ് പാലത്തിന് ഇരുവശവും വല സഥാപിക്കുമെന്ന് ചെയര്പേഴ്സണ് അറിയിച്ചു.
RECENT NEWS
മഞ്ഞപ്പിത്തം ബാധിച്ച് വാഴക്കാട് സ്വദേശിയായ വിദ്യാർഥി മരിച്ചു
വാഴക്കാട്: മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്ഥി മരിച്ചു. മീഡിയ വണ് ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് വാഴക്കാട് മഠത്തില് മുജീബ് റഹ്മാന്റെ മകന് ഷാബാദ് (14) ആണ് മരിച്ചത്. വാഴക്കാട് ജിഎച്ച്എസ്എസ് ഒമ്പതാം ക്ലാസ് വിദ്യാര്ഥിയാണ്. ഖബറടക്കം നാളെ രാവിലെ [...]