വ്യക്തി സ്വാതന്ത്ര്യത്തെ മറയാക്കി മൂല്യങ്ങള്‍ കയ്യേറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ വ്യദ്യാര്ത്ഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് കാന്തപുരം
കൂരിയാട് : വ്യക്തി സ്വാതന്ത്ര്യത്തെ മറയാക്കി മൂല്യങ്ങള്‍ കയ്യേറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ വ്യദ്യാര്ത്ഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് ആഹ്വാനം ചെയ്തു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ മറവില്‍ രാജ്യവും സമൂഹവും പാവനമായി കരുതിയ പല ശീലങ്ങളും കയ്യേറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. സദാചാര നിഷ്ഠയെ അവഹേളിക്കാന്‍ സംഘടനകള്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. തിന്മ ഫേഷനാവുകയും പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. ഇക്കാലത്ത് വിശ്വാസത്തെ മുറുകെ പിടിച്ച് രാജ്യത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹം ജാഗ്രത കാണിക്കണം. എസ് എസ് എഫിന് ഇക്കാര്യത്തില്‍ നേതൃപരമായ പങ്ക്വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് വേങ്ങര കൂരിയാട് സംഘടിപ്പിച്ച ഉണര്‍ത്തു സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]