ഹര്‍ത്താലിനിടെ താനൂരില്‍ കടകള്‍ തകര്‍ത്ത 2പേര്‍ പിടിയില്‍

ഹര്‍ത്താലിനിടെ  താനൂരില്‍ കടകള്‍ തകര്‍ത്ത 2പേര്‍ പിടിയില്‍

താനൂര്‍: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ വാഹനങ്ങള്‍ തകര്‍ക്കുകയും പോലീസിനെ ആക്രമിക്കുകയും കടകള്‍ തല്ലി തകര്‍ക്കുകയും ചെയ്ത കേസിലെ രണ്ട് പ്രതികളെ കൂടി പോലീസ് പിടികൂടി. എടക്കടപ്പുറം തിത്തീര്യത്തിന്റെ പുരക്കല്‍ സഹദ്(24), ചീരാന്‍ കടപ്പുറം കുഞ്ഞാലിന്റെ പുരക്കല്‍ അഫ്‌സല്‍(21) എന്നിവരെയാണ് താനൂര്‍ പോലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തി ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയ 15 പേരെയാണ് താനൂരില്‍ മാത്രം പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടന്നത്.

Sharing is caring!