രോഗത്തിന്റെ പിടിയില് തളരാതെ അമല് എം. എസ്.എഫ് ചങ്ങാതിക്കൂട്ടത്തിന് കൊണ്ടോട്ടിയില് തുടക്കമിട്ടു

കൊണ്ടോട്ടി: ജന്മനാ സെറിബ്രല് പാള്സി രോഗബാധിതനും പുളിക്കല് എ.എം.എം. ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്ഥിയുമായ അമല് ഇഖ്ബാല് എം.എസ്.എഫ് ചങ്ങാതിക്കൂട്ടത്തിന് കൊണ്ടോട്ടിയില് തുടക്കമിട്ടു. മുണ്ടകുളം എ.എം.എല്.പി സ്കൂളില് വെച്ചാണ് ലിറ്റില് വിങ് രൂപീകരണവും നിയോജക മണ്ഡലതല ഉദ്ഘാടനവും നടത്തിയത്. രോഗത്തിന്റെ പിടിയില് നിന്നും പതിയെ മുക്തി നേടിക്കൊണ്ടിരിക്കുന്ന അമല്, കുട്ടികള്ക്ക് വേണ്ടി പ്രവര്ത്തിക്കുന്ന മാത്സ് അക്കാദമിയുടെ ബ്രാന്ഡ് അംബാസഡറാണ്. ഒന്നാം ക്ലാസ് മുതല് സംസ്ഥാനതല ശാസ്ത്രമേളയിലും ജില്ലാ തല വായനാ മത്സരത്തിലും സബ്ജില്ല – ജില്ലാതല ക്വിസ് മത്സരങ്ങളിലും വിജയിയാവുന്ന അമല് മികച്ച ഒരു മോട്ടിവഷന് പ്രസംഗികനും കൂടിയാണ്.
വിദ്യാര്ത്ഥികളുടെ സര്ഗാത്മകമായ കഴിവുകള് പ്രകടിപ്പിക്കുവാനും പരിപോഷിപ്പിക്കുവാനുമുള്ള കൂട്ടായ്മയാണ് എം. എസ്. എഫിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി. ഉദ്ഘാടനത്തോട് അബന്ധിച്ചു വിവിധ മത്സരങ്ങള് നടത്തി. മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് പി കെ ശാഹുല് ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ എം. എസ്. എഫ് സെക്രട്ടറി കബീര് മുതുപറമ്പ്, മണ്ഡലം ജനറല് സെക്രട്ടറി കെ.എം ഇസ്മായീല്, ബ്ലോക്ക് മെമ്പര് ടി.മരക്കാരുട്ടി തുടങ്ങിയവര് സംസാരിച്ചു. മണ്ഡലം ട്രഷറര് കെ.കെ നവാസ് ഷെരീഫ് നന്ദി പറഞ്ഞു.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള് തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്: ബസില് തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര് ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]