തിരൂരില്‍ 12കാരിയെ പീഡിപ്പിച്ച 60കാരന് അഞ്ച് വര്‍ഷം തടവ്

തിരൂരില്‍ 12കാരിയെ  പീഡിപ്പിച്ച 60കാരന്  അഞ്ച് വര്‍ഷം തടവ്

മഞ്ചേരി: തിരൂരില്‍ പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ അറുപതുകാരനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി അഞ്ചു വര്‍ഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിരൂര്‍ ബി പി അങ്ങാടി തലക്കാട് കണ്ണംകുളം പനച്ചിയില്‍ മുഹമ്മദിനെയാണ് ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം രണ്ടു മാസത്തെ അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2013 ആഗസ്റ്റ് 11ന് പകല്‍ 11.30നാണ് കേസിന്നാസ്പദമായ സംഭവം. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പശുവിനുള്ള കാടിവെള്ളമെടുക്കാന്‍ അയല്‍വാസിയായ പ്രതിയുടെ വീട്ടിലെത്തിയതായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്ലോസിക്യൂട്ടര്‍ ഐഷാ പി ജമാല്‍ ഹാജരായി.

Sharing is caring!