ഹര്‍ത്താല്‍ അക്രമം: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഫോട്ടോകളില്‍ കാണുന്നവരെ കസ്റ്റഡിയിലെടുക്കുന്നു
മലപ്പുറം: തിങ്കളാഴ്ച നടന്ന സൈബര്‍ പ്രഖ്യാപിത ഹര്‍ത്താലിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേരെ കസ്്റ്റഡിയിലെടുത്ത് റിമാന്റ് ചെയ്തു. അതിനിടെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഹര്‍ത്താലിന്റെ ഭാഗമായി പ്രചരിച്ച ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് പോലീസ് അറസ്റ്റ് തുടരുകയാണ്. മഞ്ചേരിയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ പത്തു പേരെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റു കോടതി റിമാന്റ് ചെയ്തു. കിടങ്ങഴിയില്‍ വാഹനം തടയുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്തുവെന്ന കേസില്‍ അറസ്റ്റിലായ കിടങ്ങഴി പുല്ലൂര്‍ കോളനി തറമണ്ണില്‍ മുഹമ്മദ് റംഷാദ് (20), കിടങ്ങഴി കൂളിയോത്തില്‍ മുഹമ്മദ് സില്‍വാന്‍ (19), കിടങ്ങഴി ഒടുമലക്കുണ്ടില്‍ അമീര്‍ (33), കിടങ്ങഴി പാണര്‍ ചാലില്‍ മുഹമ്മദ് ആസാദ് (33), രാമംകുളം ചോലക്കാപ്പറമ്പില്‍ അബൂബക്കര്‍ (40), കിടങ്ങഴി അത്തിമണ്ണില്‍ അല്‍ഫാസ് (35) എന്നിവരെയും ചോലക്കലിലുണ്ടായ അക്രമ സംഭവത്തില്‍ പയ്യനാട് സ്വദേശി ജസ്റ്റിന് (19), ആനക്കയത്ത് വാഹനം തടഞ്ഞ സംഭവത്തില്‍ ആനക്കയം ചക്കാലക്കുന്ന് അഹമ്മദ് ഷാക്കിര്‍ (22), ആനക്കയം തോരപ്പ ഹിഷാം (20), പാറമ്മല്‍ റാഷിദ് ലാല്‍ (20) എന്നിവരെയാണ് മജിസ്ട്രേറ്റ് ഇ വി റാഫേല്‍ റിമാന്റ് ചെയ്തത്. 25 പേരെയാണ് ഹര്‍ത്താല്‍ ദിനത്തില്‍ അറസ്റ്റ് ചെയ്തിരുന്നത്. ഇവരില്‍ 15 പേരെ സേ്റ്റഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളില്‍ അറസ്റ്റ് തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോകള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അനേ്വഷണവും അറസ്റ്റും നടത്തുന്നത്. അരീക്കോടു നിന്നും തിങ്കളാഴ്ച അറസ്റ്റു ചെയ്ത് ഏഴു പേരെ ഇന്നലെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാജന് തട്ടില്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വേങ്ങരയില്‍ ഏഴു പേരെ കസ്റ്റഡിയിലെടുത്തു. കൂരിയാട് ദേശീയപാതയില്‍ വെച്ച് കോഴിക്കോട്-തിരുവനന്തപുരം റൂട്ടില്‍ ഓടുന്ന കെ എസ് ആര് ടി സി ബസ്സിന്റെ ചില്ലുകള്‍ തകര്‍ത്ത സംഭവത്തിലാണ് അറസ്റ്റ്. വേങ്ങര ചുള്ളിപ്പറമ്പ് കുട്ടശ്ശേരി ഫാസില്‍ (22), കൂര്യാട്, പാണ്ടികാല തേലപ്പുറത്ത് ഷമീറലി (28), കച്ചേരിപ്പടി അരീക്കല്‍ വീട്ടില്‍ ഫവാസ് (21), പാക്കടപ്പുറായ പാറയില്‍ മുബാരിഷ് (20), മണ്ണില്‍ പുലാക്കല്‍ കെ പി എം ബസാര്‍ വയലില്‍ ജിജിലേഷ് (21) ,പുത്തനങ്ങാടി പൂക്കളം ബസാര്‍ കുറുക്കന് ജുനൈദ് (19), വലിയോറ അരീക്കപ്പള്ളിയാളി കല്ലിങ്ങല്‍ യൂനസ് (27) എന്നിവരെയാണ് വേങ്ങര എസ് ഐ സംഗീത് പുനത്തിലും സംഘവും പിടികൂടിയത്. താനൂരില്‍ എട്ട് പേരെയാണ് പോലീസ് പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു. എടക്കടപ്പുറം സ്വദേശികളായ ഇങ്കപ്പന്റെ പുരക്കല്‍ നൗഫല്‍(34), കുട്ടിച്ചന്റെ പുരക്കല്‍ മര്‍സൂഖ്(18), താനൂര്‍ സ്വദേശി നൊട്ടംവീട്ടില് മുനാസ്, കാരാട് സ്വദേശി പള്ളിക്കാട്ട് മര്‍സൂര്‍(27), അഞ്ചുടി സ്വദേശികളായ ഇങ്കപ്പന്റെ പുരക്കല്‍ അബ്ദുസലാം(28), കുപ്പന്റെ പുരക്കല്‍ അബ്ദുമനാഫ്(34), ഉണ്ണ്യാല്‍ സ്വദേശി കമ്മുട്ടകത്ത് സാദിഖ്മോന്(27), എളാരം കടപ്പുറം സ്വദേശി ചെമ്പയില്‍ മുജീബ് (24) എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]