മഞ്ചേരി റഷീദ് സീനത്ത് വെഡിംഗ് മാളിന്റെ പേര് മാറ്റണമെന്ന് കോടതി

മഞ്ചേരി റഷീദ് സീനത്ത്  വെഡിംഗ് മാളിന്റെ പേര്  മാറ്റണമെന്ന് കോടതി

മഞ്ചേരി: മഞ്ചേരി മലപ്പുറം റോഡില്‍ പ്രവര്‍ത്തിച്ചു വരുന്ന തുണിക്കടയുടെ പേര് മാറ്റണമെന്ന് കോടതി. ഇതേ പേരില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന കോട്ടക്കല്‍, ചെമ്മാട് എന്നിവിടങ്ങളിലെ സ്ഥാപന ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി (മൂന്ന്) ജഡ്ജി കെ എന്‍ സുജിത്തിന്റെ താത്ക്കാലിക ഉത്തരവ്. മഞ്ചേരി വായ്പാറപ്പടിയിലെ റഷീദ് സീനത്ത് വെഡിംഗ് മാളിനെതിരെ ചെമ്മാട് സീനത്ത് കളക്ഷന്‍സ്, കോട്ടക്കല്‍ സീനത്ത് സാരീസ് ആന്റ് ഫാഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ചെമ്മാട് സീനത്ത് സില്‍ക് ആന്റ് സാരീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അഡ്വ. പി പി എ സഗീര്‍ മുഖേന മഞ്ചേരി കോടതിയെ സമീപിച്ചത്. എതൃകക്ഷിക്കു വേണ്ടി ഹൈക്കോടതി അഭിഭാഷകന്‍ നൈനാന്‍കോശി, സുപ്രീംകോടതി അഭിഭാഷകന്‍ ഹരികൃഷ്ണന്‍ എന്നിവര്‍ ഹാജരായി. നാനൂറോളം രേഖകള്‍ പരാതിക്കാര്‍ കോടതിയില്‍ ഹാജരാക്കി.

Sharing is caring!