സുന്നി ഐക്യം; ഇകെ വിഭാഗം ഉന്നതസമിതിയുടെ പിന്തുണ

സുന്നി ഐക്യം; ഇകെ വിഭാഗം ഉന്നതസമിതിയുടെ പിന്തുണ

ചേളാരി: സുന്നി സംഘടനകള്‍ക്കിടയില്‍ ഐക്യം ഉടന്‍ ഉണ്ടാവുമെന്ന് സൂചന. ലയന ചര്‍ച്ചകള്‍ക്ക് ഇകെ വിഭാഗം ഏകോപന സമിതി അനുമതി നല്‍കി. ചേളാരി സമസ്താലയത്തില്‍ ഇന്നലെയായിരുന്നു ഏകോപന സമിതി യോഗം ചേര്‍ന്നത്. ഇരു വിഭാഗങ്ങളും തമ്മില്‍ നടന്ന പ്രാഥമിക ചര്‍ച്ചകളും വിജയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൂട്ടികിടന്ന മുടിക്കോട് പള്ളി തുറക്കുകുയം ചെയ്തിരുന്നു.

സുന്നി ഐക്യത്തിന് തുടക്കം മുതല്‍ മുസ് ലിം ലീഗ് എതിരായിരുന്നെന്നും ഇവരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയതിന് ശേഷമാണ് ലയന ചര്‍ച്ചക്ക് അനുമതി നല്‍കിയതെന്നും സുന്നി നേതാവ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചര്‍ച്ചകള്‍ക്കും ലയനത്തിനും സമയപരിധി നിശ്ചയിച്ചിട്ടില്ല. അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രമായിരിക്കും ചര്‍ച്ചകള്‍ പുരോഗമിക്കുക.

മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് തങ്ങന്‍മാര്‍ പങ്കെടുത്തതാണ് സുന്നി ഐക്യ ചര്‍ച്ചക്ക് കാരണമായതെന്ന് മനോരമ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഹമീദ് ഫൈസി അമ്പലക്കടവ്, ഉമ്മര്‍ഫൈസി മുക്കം, എവി അബ്ദുറഹ് മാന്‍ മുസ് ലിയാര്‍, ഡോ. ബഹാവുദ്ദീന്‍ നദ് വി, അബ്ദുല്‍ ഹമീദ് ഫൈസി എന്നിവരാണ് ഇകെ വിഭാഗത്തിന്റെ പ്രതിനിധികള്‍. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുറഹ് മാന്‍ ഫൈസി, ഹൂസൈന്‍ സഖാഫി ചളിയടുക്ക, കെകെ അഹമ്മദ് കുട്ടി മുസ് ലിയാര്‍ എന്നിവര്‍ എപി വിഭാഗത്തെയും പ്രതിനിധീകരിക്കുന്നു.

Sharing is caring!