ദേശീയപാത വികസനം; ജനപ്രതിനിധികളുടെ യോഗം 11ന്

ദേശീയപാത വികസനം;  ജനപ്രതിനിധികളുടെ യോഗം 11ന്

മലപ്പുറം: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി യോഗം വിളിച്ചു. ഏപ്രില്‍ 11 ന് രാവിലെ 10.30 നാണ് യോഗം ചേരുക. ഭൂമി നഷ്ടപ്പെടുന്ന വരുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എം പി യും ലീഗ് എംഎല്‍എ മാരും മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. നിയമസഭയിലും പാര്‍ലമെന്റിലും പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗമാണ് വിളിച്ചിട്ടുള്ളത്.

Sharing is caring!