ബൈത്തുറഹ്മ കൈമാറി

ബൈത്തുറഹ്മ കൈമാറി

തിരൂരങ്ങാടി: നന്നമ്പ്ര വെള്ളിയാമ്പുറം ടൗണ്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ബൈത്തുറഹ്മ കൈമാറി. മുസ്‌ലിം മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങല്‍ ബൈത്തുറഹ്മ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. സ്വന്തം വീടെന്ന സ്വപ്നവുമായി വാടക വീട്ടില്‍ ദുരിത ജീവിതം നയിച്ചിരുന്ന വെള്ളിയാമ്പുറം ചെറുവത്ത് ചോയിയുടെ മകന്‍ ഉണ്ണി (42)ക്കാണ് വെള്ളിയാമ്പുറം മുസ്ലിം ലീഗ് കമ്മിറ്റി ബൈത്തുറഹ്മ നിര്‍മിച്ചു നല്‍കിയത്. വിഷു ദിനത്തിന് പതിനാല് നാള്‍ മാത്രം ബാക്കിയിരിക്കെ ലഭിച്ച വീട് വിഷുക്കൈ നീട്ടമായാണ് കാണുന്നതെന്ന് നിറകണ്ണുകളോടെ ഉണ്ണി പറഞ്ഞു. നന്നമ്പ്ര ഗ്രാമ പഞ്ചായത്തിലെ 22-ാമത്തെ വീടിന്റെ താക്കോല്‍ദാനമാണ് ഇതോടെ നിര്‍വ്വഹിച്ചത്. ചടങ്ങില്‍ മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് എം.പി.അബ്ദുസ്സമദ് സമദാനി, പി.കെ.അബ്ദുറബ്ബ് എം.എല്‍.എ, കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, സി.അബൂബക്കര്‍ ഹാജി, കെ.കെ.റസാഖ് ഹാജി, പനയത്തില്‍ സൈതാലി ഹാജി, കെ.കെ.അബു ഹാജി, പനയത്തില്‍ മുസ്തഫ, പത്തൂര്‍ മൊയ്തീന്‍ ഹാജി, പൂഴിക്കല്‍ സലീം സംബന്ധിച്ചു.

Sharing is caring!