ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക്‌വരികയായിരുന്ന മലപ്പുറം സ്വദേശി കരിപ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ചു

ഗള്‍ഫില്‍ നിന്നും  നാട്ടിലേക്ക്‌വരികയായിരുന്ന മലപ്പുറം സ്വദേശി കരിപ്പൂരില്‍  കുഴഞ്ഞുവീണ് മരിച്ചു

മഞ്ചേരി: ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രവാസി കരിപ്പൂര്‍ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു. പരേതനായ നെല്ലിക്കുത്ത് മുണ്ടക്കോട് കാരപ്പറമ്പന്‍ അലവിക്കുട്ടിയുടെ മകന്‍ മുഹമ്മദ്(58) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചു വരികയായിരുന്നു. വിമാനത്താവളത്തില്‍ കുഴഞ്ഞു വീണയുടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ആയിഷ. ഭാര്യ: ആയിഷ. മക്കള്‍: ഫൗസിയ, ഫിറോസ് ബാബു, ഫസീല, ഫായിസ്, ഫര്‍സാന. മരുമക്കള്‍: ഇബ്രാഹിം (തുറക്കല്‍), മുഹമ്മദ് ഷാഫി (വള്ളുവങ്ങാട്).

Sharing is caring!