ബസും വാനും കൂട്ടിയിടിച്ച് മലപ്പുറം മേല്‍മുറി സ്വദേശി മരിച്ചു
മഞ്ചേരി: ബസ്സും ഓംനി വാനും കൂട്ടിയിടിച്ച് വാന്‍ യാത്രികനായ യുവാവ് മരിച്ചു. മലപ്പുറം മേല്‍മുറി 27ല്‍ പൂളക്കോട്ടുതൊടി നൊട്ടന്താമിയുടെ മകന് സുരേഷ് (32) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ മഞ്ചേരി നറുകര ആലുക്കല്‍ യൂണിറ്റി കോളേജ് റോഡ് ജങ്ഷനിലാണ് അപകടം. നിലമ്പൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം. കോഴിക്കോട് നിന്നും മഞ്ചേരിയിലേക്ക് വരികയായിരുന്ന പൂളാസ് ബസ്സാണ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വാന്‍ യാത്രികരായ നാലു പേര്‍ക്ക് പരിക്കേറ്റു. മേല്‍മുറി 27 സ്വദേശികളായ ഷിജില്‍ (32)നെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അരുണ്‍ (32), പ്രമോദ് (35), സംഗീത് (25) എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മലപ്പുറം എം ബി എച്ചിനു സമീപം വര്‍ക്ക്ഷോപ്പ് നടത്തി വരികയായിരുന്നു സുരേഷ്. മാതാവ്: ലതിക, ഭാര്യ: ബബിത, മകന്: ആരൂഷ്. സഹോദരങ്ങള്‍: സുധീഷ്, സുഷിത.
മഞ്ചേരി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]