റോഡിലേക്ക് ഏത്‌നിമിഷവും പതിക്കാവുന്ന രീതിയില്‍ ഭീഷണിയായി പാതി തകര്‍ന്ന വന്‍ മതില്‍

റോഡിലേക്ക് ഏത്‌നിമിഷവും പതിക്കാവുന്ന രീതിയില്‍  ഭീഷണിയായി പാതി തകര്‍ന്ന വന്‍ മതില്‍

വേങ്ങര: സ്വകാര്യ വ്യക്തി വീടിനു മുന്‍ വശത്ത് നിര്‍മ്മിച്ച മതില്‍ ഏതു സമയത്തും റോഡിലേക്ക് പതിക്കാവുന്ന നിലയിലാണ്. ആറു മാസം മുമ്പെ പാതിതകര്‍ന്ന മതില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി ഇപ്പോഴും തുടരുകയാണ്..വേങ്ങര ബ്ലോക്ക് റോഡില്‍ ലക്ഷം വീട് കോളനിക്കു സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലാണ് ഭീഷണി ഉയര്‍ത്തുന്നത്. പി ഡബ്ലി യു.ഡി. റോഡരികില്‍ പതിനഞ്ചടിയോളം ഉയരത്തില്‍ നിര്‍മ്മിച്ച മതില്‍ ആറ് മാസം മുമ്പാണ് ഒരു ഭാഗം തകര്‍ന്ന് വീണത്. അവശേഷിിക്കുന്നഭാഗം ഏത് നിമിഷവും തകര്‍ന്ന് വീഴാറായ സ്ഥിതിയിലാണുള്ളത്.മാത്രവുമല്ല നേരത്തെ വീണ കല്ലുകള്‍ മാറ്റാതെ റോഡരികില്‍ കാല്‍ നടയാത്രക്ക് മാര്‍ഗ്ഗ തടസം സൃഷ്ട്ടിച്ചിരിക്കുകയാണ്.തകര്‍ന്ന ഭാഗത്തോട് ചേര്‍ന്ന ചാത്തം കുളം റോഡാണ് വേങ്ങര ഗവ.മോഡല്‍ ഹയര്‍ സെകണ്ടറി സ്‌കൂളിന്റെ പുതിയ കാംപസി ലെക്കുള്ള വഴി.വിദ്യാര്‍ഥികളുടെ ഇതു വഴിയുള്ള കാല്‍ നട യാത്രയും ഭീതിയിലാണ്.പൊളിഞ കല്ല്,ഒഴിവാക്കാനോ അപകടാവസ്ഥയിലായ ഭാഗം പൊളിച്ച് മാറ്റാനോ ഉടമ തയ്യാറാവാത്തത് നാട്ടുകാരെ ചൊടിപ്പിച്ചിട്ടുണ്ട്.നടപടി ആ വശ്യപ്പെട്ട് ഗ്രാമ പഞ്ചായത്തിനേയും,വകുപ്പ് മന്ത്രി തുടങ്ങിയവരെ സമീപിച്ചെങ്കിലും നടപടികളുണ്ടായില്ല.ഇതെ തുടര്‍ന്ന് ജില്ലാ കലക്ടറെ സമീപിച്ചിരുന്നു.കലക്ടരുടെ നടപടി പ്രകാരം മതില്‍ പൊളിച്ച് മാറ്റാന്‍ ഉടമക്ക് വേങ്ങര പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടുണ്ട്.നോട്ടീസ് പ്രകാരം അനുവദിച്ച സമയം 20ന് അവസാനിച്ചെങ്കിലും ഇതുവരെ പൊളിച്ച് മാറ്റിയിട്ടില്ല – ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥഥയിലുള്ളള അവശേഷിക്കുന്ന ഭാഗം എത്രയും പെട്ടെന്ന് പൊളിച്ചുുമാറ്റ ണ മെന്നാണ് നാട്ടുകാര്‍ ആവശ്യയപ്പെടുന്നത്.

Sharing is caring!