മലപ്പുറത്തെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ ബി.ഒ.ടി മാഫിയയുടെ ദല്ലാള്‍മാര്‍: ദേശീയപാത സമര സമിതി

കുറ്റിപ്പുറം: 3 ജില്ലകളില്‍ നിന്നും വന്‍ പൊലീസ് വ്യൂഹത്തെ ഇറക്കി കിടപ്പാടവും ഉപജീവനമാര്‍ഗങ്ങളും നഷ്ടപ്പെടുന്ന ഇരകളെ മര്‍ദ്ദിച്ചൊതുക്കി 45 മീറ്റര്‍ ടോള്‍ റോഡിന് സ്ഥലമെടുപ്പ് സര്‍വെ ആരംഭിച്ച സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ദേശീയപാത സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
ജില്ലയില്‍ 1500 ലേറെ കുടുംബങ്ങളെ കുടിയിറക്കി വിടുന്ന സര്‍വ്വെ നടക്കുമ്പോള്‍ കാഴ്ചക്കാരായി നിന്ന ജില്ലയിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ബി.ഒ.ടി മാഫിയയുടെ ദല്ലാള്‍മാരായി അധപതിച്ചിരിക്കുകയാണെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം കുറ്റപ്പെടുത്തി.
ജനങ്ങളുടെ കിടപ്പാടം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ദേശീയപാത സ്വകാര്യവല്‍ക്കരിക്കുവാന്‍ വേണ്ടി ജനങ്ങളെ കുടിയിറക്കി വിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ദേശിയ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ ഡോ: ആസാദ് പറഞ്ഞു.പരാതികള്‍ പരിഗണിച്ച് തീര്‍പ്പാക്കിയതിനു ശേഷം സര്‍വെ നടത്തുകയെന്ന ഇരകളുടെ ന്യായമായ ആവശ്യം പോലും നേടിക്കൊടുക്കുവാന്‍ സാധിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മാപ്പ് പറയണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ എം.എല്‍ എ മാരുടെയും എം.പിമാരുടെയും വീടുകളിലേക്ക് ഇരകളുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]