വീണ്ടും സമൂഹ വിവാഹവുമായി പെരിന്തല്‍മണ്ണ എം.ഇ.എ കോളജ് വിദ്യാര്‍ഥികള്‍

മലപ്പുറം: നിര്‍ധന യുവതീ-യുവാക്കള്‍ക്ക് മംഗല്യമൊരുക്കാന്‍ വീണ്ടും പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനിയറിംഗ് കോളജ്. 12യുവതീ യുവാക്കള്‍ക്കാണ് ഈ മാസം 19ന് കോളെജ് ഓഡിറ്റോറിയം വിവാഹ മണ്ഡപമാവുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വധുവിന് എട്ടു പവന്‍ സ്വര്‍ണാഭരണവും വരനുള്ള വിവാഹ വസ്ത്രവും ഓരോ കുടുംബങ്ങളിലെയും 100 പേര്‍ക്ക് വിവാഹ സദ്യയുമൊരുക്കും. കോളെജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ മേല്‍നോട്ടത്തില്‍ അധ്യാപകരും കോളെജിലെ മുഴുവന്‍ വിദ്യാര്‍ഥികളും മാനേജ്‌മെന്റും ചേര്‍ന്നാണ് സമൂഹ വിവാഹമൊരുക്കുന്നത്. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി കുഞ്ഞാണി മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്കും. എം പി അബ്ദുസമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ അമിത് മീണ, ഡോ. ഫസല്‍ ഗഫൂര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. റെജില്‍ എം ലിനസ്, ഡയറക്ടര്‍ വി എച്ച് അബ്ദുല്‍ സലാം, മെഹബൂബലി, വി പി ഷംസുദ്ദീന്‍, അനീസ് മുഹമ്മദ്, അസ്ഹറുദ്ദീന്‍, മുഹമ്മദ് നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]