നിലനില്‍പ്പിനുള്ള രാഷ്ട്രീയ തന്ത്രം മെനയുന്നതില്‍ കെ ടി ജലീല്‍ പ്രഭല്‍ഭനാണെന്ന്‌

നിലനില്‍പ്പിനുള്ള രാഷ്ട്രീയ തന്ത്രം മെനയുന്നതില്‍ കെ ടി ജലീല്‍ പ്രഭല്‍ഭനാണെന്ന്‌

തിരൂര്‍: മന്ത്രി കെടി ജലീലിനെതിരെ മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണി. മുസ്‌ലിം ലീഗ് 44 പേരെ കൊലപ്പെടുത്തിയെന്ന കെടി ജലീലിന്റൈ നിയമസഭയിലെ പ്രസംഗത്തിനെതിരെയാണ് മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ അബ്ദുറഹ്മാന്‍ രണ്ടത്താണി രംഗത്തെത്തിയത്. കെടി ജലീല്‍ അവസരവാദിയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ‘ തന്റെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ നിയമസഭക്കകത്തെ സ്പീക്കറുടെ ചെയര്‍ പോലും തള്ളി താഴെയിടാന്‍ നേതൃത്വം കൊടുത്ത അങ്ങ്. ഗീബല്‍സിനേക്കാള്‍ തരം താഴ്ന്നാല്‍ അല്‍ഭുതപ്പെടാനില്ല.’ അദ്ദേഹം പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെടി ജലീല്‍ എന്റെ മുന്‍ കാല സഹപ്രവര്‍ത്തകനായിരുന്നു..വളാഞ്ചേരിയിലെ തികഞ്ഞ ജമാ അത്ത് ഇസ്ലാമി പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം സിമി എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവും കോളേജു യൂണിയന്‍ ഭാരവാഹിയുമൊക്കെയായിരുന്നു. .അന്നു മുതല്‍ നല്ല പ്രഭാഷകനും തന്റെ നിലനില്‍പ്പിനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ നല്ല പ്രാഗല്‍ഭ്യമുള്ളയാളുമായിരുന്നു.അതു കൊണ്ടാണു ബിരുദാനന്തര ബിരുദമെടുത്തതിനു ശേഷം തിരൂരങ്ങാടി പോക്കര്‍ സാഹിബ് കോളേജിന്റേയും സീതി സാഹിബ് ഓര്‍ഫനേജിന്റേയും പശ്ചാത്തലത്തില്‍ മുസ്ലിം ലീഗിനെ തൊട്ടറിഞ്ഞു എന്നു പ്രഖ്യാപിച്ച് അതില്‍ അംഗത്വമെടുത്തത്.അദ്ദേഹത്തിന്റെ കഴിവും കാര്യ ശേഷിയുമൊക്കെ ഉപയോഗപ്പെടുത്താന്‍ അവസരമാകുന്ന വിധം കെ എം മൗലവി സാഹിബിന്റേയും എം കെ ഹാജി സാഹിബിന്റേയും എണ്ണമറ്റ നിസ്വാര്‍ത്ഥരായ പൂര്‍വ്വ സൂരികളുടേയും വിയര്‍പ്പിന്റെ ഗന്ധമുള്ള പി ഏസ് എം ഒ കോളേജില്‍ അദ്ധ്യാപകനാകാനും ഭാഗ്യമുണ്ടായി.പാര്‍ട്ടിയിലേക്ക് കടന്നു വരുന്നവരെ നെഞ്ചോട് ചേര്‍ത്തു നിര്‍ത്തിയ കീഴ്വഴക്കമുള്ള പാര്‍ട്ടി അദ്ധേഹത്തെ മുസ്ലിം യൂത്ത് ലീഗിന്റെ അമരസ്ഥാനത്തെത്തിച്ചു.

പാര്‍ലിമെന്ററി വ്യാമോഹം രാഷ്ട്രീയ പ്രവര്‍ത്തകന്മാര്‍ക്കു സ്വാഭാവികമാണു.അമ്മയുടെ അമ്മിഞ്ഞ പാലിനെ വിസ്മരിക്കുന്നവരായി പല രാഷ്ട്രീയക്കാരും മാറിയതും ഇത് അത്യാര്‍ത്തിയായി മറിയപ്പോഴാണു.ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കപ്പെടുന്നതോടെ പലരും കടന്നു വന്ന വഴി മറന്നു പോവുകയും ചെയ്യും.മുന്‍പു പ്രവര്‍ത്തിച്ചിരുന്ന ഒരു പാര്‍ട്ടിയെക്കുറിച്ച് നയപരമായ വിയോജിപ്പുണ്ടാകാം.അതു പറയുകയുമാവാം.
പക്ഷേ ജനാധിപത്യത്തിന്റെ ശ്രീ കോവിലായ നിയമസഭയില്‍ ഒരു മന്ത്രി ഏന്ന നിലയില്‍ കാര്യങ്ങള്‍ പറയുന്ന ഘട്ടത്തില്‍ പാലി ക്കേണ്ട സൂഷ്മതയും സത്യസന്ധതയും ശ്രീ കെ ടി ജലീല്‍ പാലിക്കാതിരുന്നത് ഒരു കോളേജ് അദ്ധ്യാപകനായ അങ്ങേക്ക് യോജിച്ചതായില്ല.

2000 മുതല്‍ 2017 വ രെ 172 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 65 ബി ജെ പി പ്രവര്‍ത്തകരും 85 സി പി എം പ്രവര്‍ത്തകരും ബാക്കി കോണ്‍ഗ്രസ്സ് മുസ്ലിം ലീഗ് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരും കൊല്ലപ്പെട്ടെന്നാണു ഈ അടുത്ത കാലത്ത് പ്രസിദ്ധീകരണത്തിനു നല്‍കിയ വിവരാവകാശ രേഖയില്‍ പറയുന്നത്.
മുഖ്യമന്ത്രി പി ണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടന്ന 14 രാഷ്ട്രീയ കൊലപാതകങ്ങളില്‍11 ലും പ്രതി സി പി എം കാരാണെന്നാണു.2017 ആഗസ്റ്റ് 10 നു ഇന്ത്യന്‍ എക്‌സ്പ്രസ്സ് ലേഖകന്മാര്‍ അരുണ്‍ ജനാര്‍ദ്ധനനും ഷാജു ഫിലിപ്പും നടത്തിയ പഠനവും പറയുന്നത് 1995 ജനുവരി മുതല്‍ മാത്രം 96 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 42 ബി ജെ പി ക്കാരും 40 സി പി എം പ്രവര്‍ത്തകരും 5 കോണ്‍ഗ്രസ്സുകാരും 4 മുസ്ലിം ലീഗ് പ്രവര്‍ത്തകരും ഒരു പോപ്പുലര്‍ ഫ്രണ്ടുകാരനും കൊല്ലപ്പെട്ടു എന്നാണു.അതിനു ശേഷമാണു മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ സഫീറും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ശു ഐ ബും കൊല്ലപ്പെടുന്നത് ഇന്ത്യ ടുഡെ എഡിറ്റര്‍ രാജദീപ് സര്‍ ദേശായിയുടെ സൂഷ്മ പഠനത്തിലും സി പി എം ബി ജെ പി പങ്ക് വ്യക്തമാകുന്നു.

മുസ്ലിം ലീഗുകാര്‍ 44 രാഷ്ട്രീയ കൊലപാതകം നടത്തി എന്നു മന്ത്രി ജലീല്‍ നിയമ സഭയില്‍ പറയുന്നത് ഏതു രേഖയുടെ വെളിച്ചത്തിലാണു. നിയമസഭയില്‍ ഇന്നേ വരെ ഏതൊരു സര്‍ക്കാറിന്റെ കാലത്തും അഭ്യന്തര വകുപ്പില്‍ നിന്നു ഇങ്ങിനെയൊരു പരാമര്‍ ശം വന്നിട്ടില്ല. മുസ്ലിം ലീഗിനെ നേരിടാനുള്ള
എല്ലാ അസ്ത്രങ്ങളും തീര്‍ന്നപ്പോള്‍ ഇത്തരം നുണകള്‍ കൊണ്ടു സഭാതലം മലീമസമാക്കിയ അങ്ങയെ പേറുന്നവരും നാറുന്നത് കാത്തിരുന്നു കാണുക.2016ലെ ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ മുംബൈ ഐ ഐ ടി യുടെ സഹകരണത്തോടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ക്രമസമാധാനം ഉയര്‍ന്നു എന്നു പറയുന്ന കേരളം രാഷ്ട്രീയ കൊലപാതകത്തില്‍ യു പി യുടെയും ബീഹാറിന്റെയും തൊട്ടു പിന്നിലുണ്ടെന്നാണു.

കേരളത്തിലെ മഹല്ലുകളില്‍ നടക്കുന്ന സ്പര്‍ദ്ധയും അക്രമങ്ങളും രാഷ്ട്രീയ സംഘട്ടനങ്ങളാക്കി മുസ്ലിം ലീഗിന്റെ എക്കൗണ്ടില്‍ എഴുതുന്ന ജലീലിന്റെ ദുരുദ്ധേശം വ്യക്തമാണു.കണ്ണൂരില്‍ സി പി എമ്മുകാര്‍ അടുത്ത കാലത്ത് കൊല ചെയ്ത ശു ഐബ് ഏന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ പി വിഭാഗം സുന്നിയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണു.ഒരു സുന്നി പ്രവര്‍ത്തകനെ അതി ക്രൂരമായി സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതിന്റെ ജാള്യത ലീഗിനെ വിമര്‍ശ്ശിച്ചാല്‍ മറച്ചു വെക്കാനാവുമെന്ന വില കുറഞ്ഞ തന്ത്രമായിരിക്കാം ഇതു പറയിപ്പിച്ചത്.
ക്രൂരമായ കൊലനടത്തി മാശാ അള്ളാ സ്റ്റിക്കറും ത്രിശൂലവും ഒക്കെ അക്രമം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച് കേസ്സ് വഴി തിരിച്ച് വിട്ട് വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ ഉണ്ടാക്കുന്നതില്‍ സി പി എം ന്റെ മികവ് കുപ്രസിദ്ധമാണല്ലോ.ഉണ്ണിയാലില്‍ നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തവരെ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടി പരിക്കേല്‍പിച്ച സി പി എം അക്രമം മറക്കാറായിട്ടില്ല.സി പി എം കാര്‍ പ്രതികളണെന്ന സത്യം പോലീസ് വെളിച്ചത്ത് കൊണ്ടു വന്നപ്പോള്‍ അവരെ പാര്‍ട്ടിയിലേക്ക് നിന്നു പുറത്താക്കി എന്നു മുട്ടു ന്യായം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണു.’.ബോഡി വെയ് സ്റ്റ് ‘എന്നുപറഞ്ഞ് ആട്ടിയകറ്റിയാലും അവസരം കിട്ടിയാല്‍ ആവശ്യമുള്ളവരൊക്കെ ഇറയത്തെ തിണ്ണയിലെത്തുമെന്നു പിണറായിക്കറിയാം.തരവും സന്ദര്‍ഭവും നോക്കി ഇത്തിക്കരപക്കി യെപ്പോലെ താമരയും ചെങ്കൊടിയും സന്ദര്‍ഭത്തിനൊത്ത് ഉപയോഗപ്പെടുത്താനറിയുന്നവരൊക്കെ ഈ ഗണത്തില്‍ പെട്ടവരാണെന്ന അനുഭവ സാക്ഷ്യം സി പി എമ്മിനുണ്ടല്ലോ.എന്നാലും ശു ഐബ് കൊല്ലപ്പെട്ടത് സുധാകരന്റെ അനുയായി ആയത് കൊണ്ടാണെന്നു ഗവേഷണം നടത്തുന്നവരെ സുഖിപ്പിക്കാന്‍ മന്ത്രിക്കസേര ജലീല്‍ ഉപയോഗപ്പെടുത്താന്‍ പാടില്ലായിരുന്നു.പ്രതികള്‍ സി പി എമ്മുകാര്‍ ആണെന്ന സത്യം പോലീസ് പുറത്ത് കൊണ്ടു വന്നപ്പോള്‍ അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി എന്നപ്രതികള്‍ സി പി എമ്മുകാര്‍ ആണെന്ന സത്യം പോലീസ് പുറത്ത് കൊണ്ടു വന്നപ്പോള്‍ അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി എന്പ്രതികള്‍ സി പി എമ്മുകാര്‍ ആണെന്ന സത്യം പോലീസ് പുറത്ത് കൊണ്ടു വന്നപ്പോള്‍ അവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി എന്ന ന്യായം പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയാണു.’.ബോഡി വെയ് സ്റ്റ് ‘എന്നുപറഞ്ഞ് ആട്ടിയകറ്റിയാലും അവസരം കിട്ടിയാല്‍ ആവശ്യമുള്ളവരൊക്കെ ഇറയത്തെ തിണ്ണയിലെത്തുമെന്നു പിണറായിക്കറിയാം.തരവും സന്ദര്‍ഭവും നോക്കി ഇത്തിക്കരപക്കി യെപ്പോലെ താമരയും ചെങ്കൊടിയും സന്ദര്‍ഭത്തിനൊത്ത് ഉപയോഗപ്പെടുത്താനറിയുന്നവരൊക്കെ ഈ ഗണത്തില്‍ പെട്ടവരാണെന്ന അനുഭവ സാക്ഷ്യം സി പി എമ്മിനുണ്ടല്ലോ.എന്നാലും ശു ഐബ് കൊല്ലപ്പെട്ടത് സുധാകരന്റെ അനുയായി ആയത് കൊണ്ടാണെന്നു ഗവേഷണം നടത്തുന്നവരെ സുഖിപ്പിക്കാന്‍ മന്ത്രിക്കസേര ജലീല്‍ ഉപയോഗപ്പെടുത്താന്‍ പാടില്ലായിരുന്നു.

ഈ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ച് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച അങ്ങു സി പി എം ന്റെ മുഖം രക്ഷിക്കാനാണു മുസ്ലിം ലീഗിനെതിരെ ഈ ഹിമാലയന്‍ നുണ പറഞ്ഞത്. അങ്ങാടിയിലൂടെ പോകാന്‍ നാണം വന്നപ്പോള്‍ ഉടുമുണ്ട് പൊക്കി മുഖം മറച്ച ഒരാളുടെ കഥയുണ്ട്. അതു പോലെ ഇത്തരം നട്ടാല്‍ മുളക്കാത്ത നുണകളിലൂടെ സമൂഹത്തില്‍ അപമാനിതനാവുന്നതും ഒറ്റപ്പെടുന്നതും അങ്ങാകുമെന്നു തിരിച്ചറിയുക. അടിസ്ഥാന രഹിതമായ ഇത്തരം ദുരാരോപണങ്ങള്‍ അങ്ങയെപ്പോലെ ഭാവിതലമുറയെ ചരിത്രം പഠിപ്പിക്കുന്ന ഒരാള്‍ക്കു യോജിച്ചതായില്ല.
അരിയെത്ര എന്നു ചോദിച്ചാല്‍ പയറഞ്ഞാഴിഎന്നു മറുപടി പറഞ്ഞാല്‍ ചോദ്യം മറക്കുന്നവരല്ല കേരളീയര്‍.സി പി എം ന്റെ രാഷ്ട്രീയ കൊലപാതകത്തിന്റെ കണക്കു ചോദിച്ചാല്‍ നുണക്കഥകള്‍ പറയുന്നവരുടെ ലക്ഷ്യം പ്രബുദ്ധ കേരളത്തിനു. തിരിച്ചറിയാനാവും.തന്റെ രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ നിയമസഭക്കകത്തെ സ്പീക്കറുടെ ചെയര്‍ പോലും തള്ളി താഴെയിടാന്‍ നേതൃത്വം കൊടുത്ത അങ്ങ്. ഗീബല്‍സിനേക്കാള്‍ തരം താഴ്ന്നാല്‍ അല്‍ഭുതപ്പെടാനില്ല.

Sharing is caring!