വിദ്യാര്‍ഥികളുടെ മേല്‍മുറി മക്കാനിയില്‍ കച്ചവടം പൊടിപൊടിച്ചു

മലപ്പുറം: മേല്‍മുറി അധികാരത്തൊടി ജി.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മേല്‍മുറി മക്കാനിയില്‍ കച്ചവടം പൊടിപൊടിച്ചു. സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ഥികളൊരുക്കിയ കച്ചവടമാണ് മേല്‍മുറി മക്കാനി.
വീട്ടിലുണ്ടാക്കിയ വിഭവങ്ങള്‍ കുപ്പികളിലും പാക്കുകളിലുമായി സ്‌കൂള്‍ അങ്കണത്തിലെസ്റ്റാളുകള്‍ നിരത്തിയാണ് മേല്‍മുറി മക്കാനിയൊരുക്കിയത്.
വിദ്യാര്‍ഥികളുടെ മക്കാനിക്ക് പ്രഥമാധ്യാപകന്‍ ടി.ജെ. ജെയിംസ്, അധ്യാപകരായ സി. സുജിത, എം.എസ്. സുനിത, കെ. പുഷ്പലത, ഒ. അബ്ദുസ്സലാം, വി. ഷാജഹാന്‍, പി.കെ. ജാസിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Sharing is caring!