ധാര്‍മികതയില്‍ ഊന്നിയ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം: കുഞ്ഞാലിക്കുട്ടി

വേങ്ങര: ധാര്‍മികതയില്‍ ഊന്നിയ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കല്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. രാജ്യത്ത് പ്രതിഭകളെ വളര്‍ത്തിക്കൊണ്ട് വന്ന് നാടിനും സമൂഹത്തിനും ഉപകരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്തിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര മനാറുല്‍ ഹുദ യു.പി സ്‌കൂളില്‍ അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പി.കെ.എം.അബ്ദുല്‍ മജീദ് മദനി അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ചാകീരി അബ്ദുല്‍ ഹഖ്, ഹസന്‍, നസീറുദ്ധീന്‍ റഹ്മാനി, പ്രിന്‍സിപ്പല്‍ പി.കെ.ആബിദ്, എന്‍.ടി.ശരീഫ്, അബ്ബാസലി, പി.ടി.എ.പ്രസിഡന്റ് മുഹമ്മദ് കുട്ടി, പി.കെ.സി.ബീരാന്‍ കുട്ടി, റാബിയ, വേലായുധന്‍ പ്രസംഗിച്ചു.
RECENT NEWS

നബിയുടെ പലായന വഴികളെ അടുത്തറിയാന്‍ ആയിരങ്ങള്‍
മലപ്പുറം: മുഹമ്മദ് നബിയുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മഅ്ദിന്‍ അക്കാദമിയില്‍ നടന്ന ‘ഹിജ്റ എക്സ്പെഡിഷന്’ പ്രസന്റേഷന് പ്രൗഢമായി. മഅ്ദിന്‍ [...]