ചാലിയാര്‍ സംരക്ഷണം ജനസമൂഹം ഉണരണം: മുസ്ലിം യൂത്ത് ലീഗ്

ചാലിയാര്‍ സംരക്ഷണം  ജനസമൂഹം ഉണരണം:  മുസ്ലിം യൂത്ത് ലീഗ്

അരീക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, മുജീബ് കാടേരി എന്നിവര്‍ ചാലിയാര്‍ സന്ദര്‍ശിച്ചു. ചാലിയാര്‍ പ്രകൃതിയില്‍ അവശേഷിക്കുന്ന ജീവന്‍ തുടിപ്പുകള്‍ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അതിനായ് നാം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. ചാലിയാര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം, മൂര്‍ക്കനാട് കടവില്‍ ഏറെ സമയം ചെലവയിച്ച് സ്ഥിതിഗതികള്‍ മനസിലാക്കിയ നേതാക്കാള്‍ വിശയം അധികാരികളുടെ അടുത്ത് പ്രാധാന്യത്തോടെ എത്തിക്കുമെന്നും പറഞ്ഞു . ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.ടി അഷറഫ്, ഗഫൂര്‍ കൂറുമാന്‍, ബാവ വിസപ്പടി, സി അബ്ദുറഹിമാന്‍, എം.കെ.സി നൗഷാദ്, എം സുല്‍ഫിക്കര്‍ അനുഗമിച്ചു.

Sharing is caring!